Friday, September 07, 2018 Last Updated 8 Min 30 Sec ago English Edition
Todays E paper
Ads by Google
Friday 07 Sep 2018 08.17 PM

യുവ ഐ.പി.എസ് ഓഫീസറുടെ ആത്മഹത്യാ ശ്രമത്തിന് പിന്നില്‍ വിഷാദവും ഭാര്യ നോണ്‍ വെജ് പിസ ഓര്‍ഡര്‍ ചെയ്തതിലെ തര്‍ക്കവും

IPS officer, Surendra Kumar Das

കാണ്‍പൂര്‍: യുവ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചതിന് പിന്നില്‍ വിഷാദ രോഗവും ഭക്ഷണത്തെച്ചൊല്ലിയുള്ള തര്‍ക്കവുമെന്ന് സൂചന. കാണ്‍പൂര്‍ ഈസ്റ്റ് എസ്.പിയായ സുരേന്ദ്ര കുമാര്‍ ദാസാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സെല്‍ഫോസ് എന്ന വിഷവസ്തു കഴിച്ച സുരേന്ദ്ര കുമാര്‍ ദാസ് അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഓഗസ്റ്റ് 9ന് കാണ്‍പൂര്‍ ഈസ്റ്റ് എസ്.പിയായി നിയമിതനായ ബുധനാഴ്ച രാവിലെയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ആത്മഹത്യ ചെയ്യാനുള്ള മാര്‍ഗങ്ങളെക്കുറിച്ച് സുരേന്ദ്ര കുമാര്‍ ദാസ് ഗൂഗിളില്‍ അന്വേഷിച്ചിരുന്നു. വിഷം കഴിച്ചു മരിക്കുന്നതിനെക്കുറിച്ചും ബ്ലേഡ് ഉപയോഗിച്ച് കൈത്തണ്ട മുറിക്കുന്നതിനെക്കുറിച്ചും ഇയാള്‍ ഗൂഗിളില്‍ നോക്കിയിരുന്നു.

അതിനിടെ ഭാര്യയുമായുണ്ടായ വഴക്കും ആത്മഹത്യയിലേക്ക് നയിച്ചുവെന്നാണ് ഒടുവില്‍ പുറത്ത് വരുന്ന സൂചന. ജന്മാഷ്ടമി ദിനത്തില്‍ ഭാര്യ ഡോ. രവീണ സിംഗ് നോണ്‍ വെജ് പിസ ഓര്‍ഡര്‍ ചെയ്തതിനെച്ചൊല്ലി സുരേന്ദ്ര കുമാറുമായി വഴക്കുണ്ടായിരുന്നു. ഔദ്യോഗിക വസതിയില്‍ വച്ച് നടന്ന കുടുംബ വഴക്കിനെക്കുറിച്ച് എസ്.പിയുടെ ജീവനക്കാരാണ് പോലീസ് ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയത്. ബന്ധുക്കള്‍ ഇടപെട്ടാണ് ഇരുവരുടേയും വഴക്ക് അവസാനിപ്പിച്ചത്.

റീജന്‍സി ആശുപത്രിയില്‍ പ്രവേശിപ്പിച്ച സുരേന്ദ്ര കുമാറിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. വിഷബാധ കിഡ്‌നിയേയും ബാധിച്ചതായി മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കി.

Ads by Google
Ads by Google
Loading...
TRENDING NOW