തിരുവനന്തപുരം: സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി കെ.എസ്.ആര്.ടി.സി എം.ഡി ടോമിന് ജെ. തച്ചങ്കരി. തച്ചങ്കരി ബസുകള്‍ വാടകയ്ക്ക് എടുത്ത് സര്‍വീസ് നടത്തുന്നത് കമ്മീഷന് വാങ്ങാനാണെന്ന് പന്ന്യന്‍ ആരോപിച്ചിരുന്നു. കെ.എസ്.ആര്.ടി.സി യൂണിയനുകളുടെ അനിശ്ചിതകാല സമരം ഉദ്ഘാടനം ചെയ്യവെയാണ് പന്ന്യന്‍ ആരോപണം ഉന്നയിച്ചത്.
താന്‍ എം.ഡിയായ ശേഷം ബസുകള്‍ വാടകയ്ക്ക് എടുത്തിട്ടില്ല. പിന്നെങ്ങനെ കമ്മീഷന് വാങ്ങുമെന്ന് പന്ന്യന്‍ രവീന്ദ്രന് അയച്ച കത്തില്‍ തച്ചങ്കരി ചോദിച്ചു. തന്റെ എല്ലാ തീരുമാനങ്ങളും എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് അനുസരിച്ചാണ്. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ വേദനിപ്പിക്കുന്നു. എല്‍.ഡി.എഫ് നിയമിച്ച ഉദ്യോഗസ്ഥനായ താന്‍ സര്‍ക്കാര്‍ നയമല്ല നടപ്പിലാക്കുന്നതെങ്കില്‍ അത് ചൂണ്ടിക്കാണിക്കേണ്ടത് പൊതുയോഗത്തിലല്ല, സര്‍ക്കാര്‍ സംവിധാനത്തിലാണെന്നും തച്ചങ്കരി പറഞ്ഞു.
കമ്മീഷന് വാങ്ങിയെന്ന ആരോപണത്തിന് തെളിവ് പുറത്ത് കൊണ്ടുവരണം. ഇല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് തച്ചങ്കരി കത്തില്‍ വ്യക്തമാക്കി.