Saturday, September 08, 2018 Last Updated 16 Min 33 Sec ago English Edition
Todays E paper
Ads by Google
Friday 07 Sep 2018 07.22 PM

പി.കെ ശശിക്കെതിരായ പീഡന പരാതി: നടപടി വേണമെന്ന് വി.എസ് അച്യുതാനന്ദന്‍

rape allegation, v s achuthanandan

തിരുവന്തപുരം: ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരായ പീഡന പരാതിയില്‍ നടപടി വേണമെന്ന് മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദന്‍. ഇക്കാര്യം ആവശ്യപ്പെട്ട് സി.പി.എം ജനറല്‍ സെക്രട്ടറി യെച്ചൂരിക്ക് വി.എസ് കത്തായിച്ചു.

സ്ത്രീ സംരക്ഷണ നിലപാട് പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കണം, ശശിക്കെതിരെ മാതൃകാപരമായ നടപടി ഉണ്ടാവണം, കേന്ദ്രനേതൃത്വത്തിന്റെ മേല്‍നോട്ടത്തില്‍ അന്വേഷണം നടക്കണമെന്നും വി.എസ് കത്തില്‍ ആവശ്യപ്പെട്ടു.

പെണ്‍കുട്ടി പോലീസില്‍ പരാതിപ്പെട്ടാല്‍ പാര്‍ട്ടി പിന്തുണയ്ക്കുമെന്ന് വൃന്ദാകാരാട്ട് വ്യക്തമാക്കി. അന്വേഷണം പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്ന ആവശ്യമാണ് കേന്ദ്ര ഘടകം സംസ്ഥാന നേതാക്കളെ അറിയിച്ചിരിക്കുന്നത്. കേസില്‍ ദേശീയ വനിതാ കമ്മീഷനും നിലപാട് കര്‍ശനമാക്കുകയാണ്. ലൈഗിക അതിക്രമ പരാതികളില്‍ വിട്ടുവീഴ്ച്ചയില്ലെന്നും പരാതിയുടെ സ്വാഭാവവും വൃന്ദ കാരാട്ട് വെളിപ്പെടുത്തി.

Ads by Google
Ads by Google
Loading...
TRENDING NOW