Saturday, September 08, 2018 Last Updated 14 Min 4 Sec ago English Edition
Todays E paper
Ads by Google
Friday 07 Sep 2018 06.21 PM

ഐ.എസ് ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേര്‍ ഡല്‍ഹിയില്‍ പിടിയിലായി

ISIS terrorist, Delhi Red fort

ന്യൂഡല്‍ഹി: ഇസ്ലാമിക്ക് സ്‌റ്റേറ്റ്(ഐ.എസ്) ബന്ധമുള്ള ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേര്‍ ഡല്‍ഹിയില്‍ അറസ്റ്റിലായി. പര്‍വെസ്, ജംഷദ് എന്നിവരാണ് പിടിയിലായത്. ചെങ്കോട്ടയ്ക്കടുത്തുള്ള ബസ് സ്‌റ്റോപ്പില്‍ നിന്നും ഡല്‍ഹി പോലീസിന്റെ പ്രത്യേക വിഭാകം വ്യാഴാഴ്ച്ച രാത്രിയാണ് ഇവരെ പിടികൂടിയത്.

കാശ്മീരിലെ ഷോപിയാന്‍ ജില്ലക്കാരാണ് ഇവര്‍ രണ്ടുപേരും. എന്‍ജിനീയറിങ്ങ് ബിരുദ ധാരികളാണെന്നും ഇവര്‍ക്ക് ഡല്‍ഹിയിലെ വിവിധ പ്രദേശങ്ങളെ കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നും പോലീസ് പറഞ്ഞു.

ഐ.എസ് ബന്ധമുള്ള ഐ.എസ്.ജെ.കെ ഭീകര സംഘടനയുമായി ബന്ധമുള്ളവരാണ് ഇവരെന്ന് കരുതുന്നത്. ആയുധങ്ങള്‍ അടക്കമുള്ളവ ഇവരില്‍ നിന്നും പിടിച്ചെടുത്തതായി പോലീസ് വ്യക്തമാക്കി.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW