Sunday, January 13, 2019 Last Updated 8 Min 9 Sec ago English Edition
Todays E paper
Ads by Google
Friday 07 Sep 2018 06.43 PM

ഹാര്‍ദിക് പട്ടേലിനെ കൊല്ലാന്‍ ബി.ജെ.പി സര്‍ക്കാര്‍ ഗൂഢാലോചനയെന്ന് പട്ടേല്‍ സമുദായ സംഘടന

Hardik Patel

അഹമ്മദാബാദ്: നിരാഹാര സമരം നടത്തുന്ന പട്ടീദാര്‍ സമര നേതാവ് ഹാര്‍ദിക് പട്ടേലിനെ ആശുപത്രിയിലേക്ക് മാറ്റി. നിരാഹാര സമരം പതിമൂന്നാം ദിവസം പിന്നിട്ടപ്പോഴാണ് ഹാര്‍ദിക് പട്ടേലിനെ ആശുപത്രിയിലേക്ക് മാറ്റിയത്. പട്ടേല്‍ സമുദായ സംവരണവും കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ടും ഓഗസ്റ്റ് 25നാണ് ഹാര്‍ദിക് പട്ടേല്‍ നിരാഹാര സമരം ആരംഭിച്ചത്.

തങ്ങള്‍ ഉന്നയിക്കുന്ന ആവശ്യങ്ങളില്‍ ചര്‍ച്ച നടത്താന്‍ പട്ടീദാര്‍ സംഘടന 24 മണിക്കൂര്‍ അന്ത്യശാസനം നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് വെള്ളം കുടിക്കുന്നതും ഹാര്‍ദിക് അവസാനിപ്പിച്ചു. ഇതേതുടര്‍ന്ന് ആരോഗ്യനില കൂടുതല്‍ വഷളായതോടെയാണ് ഹാര്‍ദിക് പട്ടേലിനെ ആശുപത്രിയിലേക്ക് മാറ്റിയത്.

ഹാര്‍ദിക് പട്ടേലിനെ കൊല്ലാനുള്ള ഗൂഢാലോചനയാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നതെന്ന് പട്ടേല്‍ സംഘടനാ വക്താവ് മനോജ് പനാര ആരോപിച്ചു. ബി.ജെ.പിയുടെ ഏകാധിപത്യ ഭരണത്തിനെതിരെ സംസാരിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ് ഈ നീക്കം. ഹാര്‍ദിക്കിന്റെ ആരോഗ്യനിലയെക്കുറിച്ച് സര്‍ക്കാര്‍ നിയോഗിച്ച ഡോക്ടര്‍മാര്‍ പറയുന്ന വാദം കള്ളമാണെന്നും പട്ടേല്‍ സംഘടന ആരോപിച്ചു.

അതേസമയം പട്ടേല്‍ സമുദായ സമരം കോണ്‍ഗ്രസ് സ്‌പോണ്‍സേര്‍ഡ് പരിപാടിയാണെന്ന് ഗുജറാത്ത് സര്‍ക്കാര്‍ ആരോപിച്ചു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW