ഹൈദരാബാദ്: ദുര്‍ഘടമായ പാതയിലൂടെ ഗര്‍ഭിണിയെ മുളങ്കമ്പില്‍ കെട്ടിത്തൂക്കി ആശുപത്രിയിലേക്കുള്ള യാത്രയുടെ വീഡിയോ പുറത്ത്. വാഹനസൗകര്യമില്ലാത്ത ഗ്രാമത്തില്‍ നിന്ന് ആശുപത്രിയിലേക്കുള്ള യാത്രയില്‍ പ്രസവം നടക്കുകയും ചെയ്തു. ആന്ധ്രാപ്രദേശ് വിസിയനഗരം ജില്ലയില്‍ ആദിവാസി ഊരിലാണ് സംഭവം.
ഗര്‍ഭിണിയേയും ചുമന്നുകൊണ്ട് നാലുകിലോമീറ്ററോളമാണ് സംഘം നടന്നത്. വഴിമധ്യേ പ്രസവവേദന കലശാലയതോടെ മുത്തമ്മയെ ഇനി ഇങ്ങനെ കൊണ്ടുപോകാന്‍ സാധിക്കില്ലെന്ന് മനസിലാക്കിയതോടെ ഗ്രാമവാസികളായ സ്ത്രീകള്‍ ഇവരെ പ്രസവത്തിനായി സഹായിക്കുകയായിരുന്നു. സംഘത്തിലുണ്ടായിരുന്ന യുവാവണ് ദയനീയതയുടെ വീഡിയോ ചിത്രീകരിച്ചത്. ഗതാഗതസൗകര്യം ഒരുക്കിത്തരണമെന്ന ഇവരുടെ ആവശ്യം വീണ്ടും ശ്രദ്ധയില്‍പ്പെടുത്താനാണ് വീഡിയോ പകര്‍ത്തിയതെന്നും യുവാവ് വ്യക്തമാക്കുന്നു.
#WATCH: A pregnant woman being carried by her relatives through a forest for 4 km in Vijayanagaram district due to lack of road connectivity. Hospital was 7 km away from the village but she delivered midway & returned. Both the baby & the mother are safe. (4.9.18) #AndhraPradesh pic.twitter.com/fvGZlYwDCl— ANI (@ANI) September 7, 2018