കാഡ്ബറിയുടെ ഡയറി മില്‍ക്കിനൊപ്പം ജിയോ ഒരു ജിബി ഡാറ്റാ സൗജന്യമായി നല്കുന്നു. ഡയറി മില്‍ക്ക് പൊതിയിലെ ക്യൂ ആര് കോഡ് സ്കാന്‍ ചെയ്താല്‍ ഈ ഓഫര്‍ സ്വന്തമാക്കാവുന്നതാണ്. ഡയറി മില്‍ക്കിന്റെ 5 രൂപ മുതലുള്ള ചോക്ലേറ്റുകള്‍ക്കൊപ്പമാണ് ജിയോ അധിക ഡാറ്റ നല്‍കുന്നത്. സെപ്റ്റംബര്‍ 30 വരെയാണ് ഓഫര്‍ കാലാവധി. ജിയോയുടെ രണ്ടാം വാര്ഷികത്തോടനുമ്പന്തിച്ചാണ് ഈ ഓഫര്‍ നല്‍കുന്നത്.
ജിയോയിലെ പ്രതിദിന അതിവേഗ ഡാറ്റ ഉപയോഗത്തിന് ശേഷം സൗജന്യ ഡാറ്റ ലഭ്യമാകും. 5രൂപ, 10രൂപ, 20, 40, 100 രൂപയുടെ ഡയറി മില്‍ക്ക് അല്ലെങ്കില്‍ ഡയറി മില്‍ക്ക് ക്രാക്കില്‍, ഡയറി മില്‍ക്ക് റോസ്റ്റ് ആല്മണ്ഡ്, ഡയറി മില്‍ക്ക് ഫ്രൂട്ട് ആന്റ് നട്ട്, ഡയറി മില്‍ക്ക് ലിക്കബില്സ്, എന്നീ ഡയറി മില്‍ക്ക് ചോക്കളേറ്റുകളുടെ കൂടെയാണ് ഓഫര്‍ ലഭ്യമാകുന്നത്. നിലവിലുള്ള ഇന്റര്‍നെറ്റ് ഡാറ്റാ ഉപയോഗിച്ചതിന് ശേഷം മാത്രമേ ഈ സൗജന്യ ഡാറ്റാ ലഭ്യമാവുകയുള്ളു.
ജിയോയുടെ മൈ ജിയോ ആപ്പില്‍ ഇതിനുള്ള ഓപ്ഷന് നല്‍കിയിട്ടുണ്ട്. ഇതില്‍ 'പാര്‍ട്ടിസിപ്പേറ്റ്' എന്ന ടാബില്‍ ക്ലിക്ക് ചെയ്താല്‍ ബാര്‍കോഡ് ചെയ്യാനുള്ള സൗകര്യം ലഭ്യമാവുകയും ചെയ്യും. ഒരു രജിസ്ട്രേഡ് ജിയോ അക്കൗണ്ടിന് ഒരിക്കല്‍ മാത്രമേ ഓഫര്‍ ലഭ്യമാകു എന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.