Monday, November 19, 2018 Last Updated 26 Min 38 Sec ago English Edition
Todays E paper
Ads by Google
Friday 07 Sep 2018 05.52 PM

പ്രളയം സര്‍ക്കാര്‍ സൃഷ്ടിയെന്ന പ്രചരണം ദൗര്‍ഭാഗ്യകരം: അണക്കെട്ടുകള്‍ തുറന്നതില്‍ വീഴ്ച പറ്റിയിട്ടില്ലെന്ന് മന്ത്രി മാത്യൂ ടി. തോമസ്

 Mathew T. Thomas

തിരുവനന്തപുരം: കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്തെ അണക്കെട്ടുകള്‍ തുറന്നതില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ജലവിഭവമന്ത്രി മാത്യൂ ടി. തോമസ്. പ്രളയം സര്‍ക്കാര്‍ സൃഷ്ടിയാണെന്ന പ്രചരണം ദൗര്‍ഭാഗ്യകരമാണെന്നും അദേഹം വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

അതേസമയം കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം കേരളത്തില്‍ അതിതീവ്ര മഴ പ്രവചിച്ചിരുന്നില്ലെന്നും, ഇക്കാര്യം കേന്ദ്ര ജല കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാണെന്നും മന്ത്രി പറഞ്ഞു. ഇതില്‍ നിന്നും അണക്കെട്ടുകളുടെ പ്രവര്‍ത്തനങ്ങളല്ല പ്രളയത്തിന് കാരണമെന്ന് വ്യക്തമാകുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം ജലസംഭരണം മെച്ചപ്പെടുത്തണമെന്ന നിലപാട് അംഗീകരിച്ചുകൊണ്ട് ആ വിഷയത്തെ തുറന്ന മനസോടെ നോക്കിക്കാണാന്‍ പൊതുസമൂഹം തയറാകണമെന്നും അദേഹം ാവശ്യപ്പെട്ടു.

കേരളത്തിലെ 82 അണക്കെട്ടുകളില്‍ ഇവ ഓരോന്നും വ്യത്യസ്ത സമയത്താണ് തുറന്നതെന്നും, ക്യത്യമായ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നുവെന്നും മന്ത്രി പറഞ്ഞു. വയനാട്ടിലെ ബാണാസുര സാഗര്‍ അണക്കെട്ട് ജൂലായ് മുതല്‍ തുടര്‍ച്ചയായി തുറന്നിരുന്നു. ഘട്ടംഘട്ടമായാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. ഈ സമയത്തെല്ലാം ക്യത്യമായ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. എന്നാല്‍ കബനിനദിയില്‍ വെള്ളപ്പൊക്കമുണ്ടായതില്‍ ബാണാസുര അണക്കെട്ട് പങ്ക് വഹിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ വൈദ്യുതി മന്ത്രി എംഎം മണിയും പങ്കെടുത്തു.

Ads by Google
Friday 07 Sep 2018 05.52 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW