Wednesday, November 21, 2018 Last Updated 17 Min 33 Sec ago English Edition
Todays E paper
Ads by Google
Friday 07 Sep 2018 05.34 PM

സദാചാര ഗുണ്ടകള്‍ മര്‍ദ്ദിച്ച യുവാവ് ആത്മഹത്യ ചെയ്ത സംഭവം; വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍ അറസ്റ്റില്‍

moral policing

തിരൂര്‍: സദാചാര ഗുണ്ടകള്‍ മര്‍ദ്ദിച്ച യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍ അറസ്റ്റില്‍. കുറ്റിപ്പാല €ാരി മൂച്ചിക്കല്‍ സ്വദേശി അബ്ദുള്‍ നാസറാണ് അറസ്റ്റിലായത്. തിരൂര്‍ സി.ഐയാണ് നാസറിനെ അറസ്റ്റ് ചെയ്തത്. സദാചാര ഗുണ്ടകള്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയും തുടര്‍ന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ ഫോട്ടോ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ മനംനൊന്ത് ഷാജിദ് എന്ന യുവാവാണ് ജീവനൊടുക്കിയത്.

തന്റെ ഫോട്ടോ പ്രചരിപ്പിച്ചതില്‍ മനംനൊന്താണ് ആത്മഹത്യയെന്ന് ഷാജിദ് ആത്മഹത്യാ കുറിപ്പില്‍ എഴുതിയിരുന്നു. ഇതേതുടര്‍ന്നാണ് വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനായ അബ്ദുള്‍ നാസറിനെ അറസ്റ്റ് ചെയ്തത്. നിലപ്പറമ്പ് സൗഹൃദ കൂട്ടായ്മ എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനാണ് നാസര്‍. അബ്ദുള്‍ നാസറിന്റെ സഹോദരനും കേസില്‍ ഒന്നം പ്രതിയുമായ സഹീറാണ് ഷാജിദിന്റെ കെട്ടിയിട്ട നിലയിലുള്ള ചിത്രങ്ങള്‍ എടുത്തത്.

കേസില്‍ ഒന്‍പതാം പ്രതിയാണ് അബ്ദുള്‍ നാസര്‍. നാസറിനെ വീട്ടില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്ത പോലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഷാജിദിന്റെ ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശിക്കപ്പെടുന്ന മൊയ്തീന്‍കുട്ടി, ഷെഹീം എന്നിവര്‍ മഞ്ചേരി ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. കേസില്‍ നിലവില്‍ ഒന്‍പത് പ്രതികളുണ്ട്. രാത്രിയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടുവെന്ന് ആരോപിച്ചാണ് ഷാജിദിനെ സദാചാര ഗുണ്ടകള്‍ മര്‍ദ്ദിച്ചത്.

Ads by Google
Ads by Google
Loading...
TRENDING NOW