Tuesday, April 23, 2019 Last Updated 7 Min 3 Sec ago English Edition
Todays E paper
Ads by Google
Friday 07 Sep 2018 03.59 PM

യുവതിയെ കടത്തിക്കൊണ്ടുപോയ സുഹൃത്തിനെ ഗുണ്ടാ നേതാവ് തട്ടിക്കൊണ്ടുപേയി കൊലപ്പെടുത്തി

crime, kollam

കൊല്ലം: ഒപ്പം കഴിഞ്ഞിരുന്ന യുവതിയെ ഒന്നര വര്‍ഷം മുന്‍പു കടത്തിക്കൊണ്ടുപോയ സുഹൃത്തിനെ ഗുണ്ടാ നേതാവും സംഘവും തട്ടിക്കൊണ്ടുപേയി കൊലപ്പെടുത്തി. ഡീസന്റ് ജംക്ഷന്‍ പ്രോമിസ്ഡ് ലാന്‍ഡല്‍ രഞ്ജിത് ജോണ്‍സ(41)നെയാണു തട്ടികൊണ്ടുപോയി തമിഴ്‌നാട്ടിലെ നാഗര്‍കോവിലില്‍ വച്ചു കൊലപ്പെടുത്തിയത്. മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. മയ്യനാട് കാരിക്കുഴി സ്വദേശി മനോജിനൊപ്പം കഴിഞ്ഞിരുന്ന യുവതിയെയാണു രഞ്ജിത് ജോണ്‍സണ്‍ തട്ടിക്കൊണ്ടുപോയത്. ഇതിന്റെ പ്രതികാരത്തിലാണ് മനോജും സംഘവും ചേര്‍ന്ന് രഞ്ജിത്തിനെ ആഗസ്റ്റ് 15നു തട്ടിക്കൊണ്ടുപോയത്.

ഇതിനു ശേഷം കഴിഞ്ഞദിവസമാണ് തിരുനെല്‍വേലി പുണ്ണാര്‍കുടി ഗ്രാമത്തില്‍ രഞ്ജിത്തിന്റെ മൃതദേഹം കണ്ടെത്തിയത്. മനോജ് യുവതിയെ ഒപ്പം താമസിപ്പിച്ചിട്ടു പിന്നീട് വിവാഹം കഴിച്ചിരുന്നതായും പറയപ്പെടുന്നുണ്ട്. എന്നാല്‍ ഇതിനെ കുറിച്ച് വ്യക്തതയില്ല. യുവതിക്കു മനോജില്‍ രണ്ടു കുട്ടികളുണ്ട്. അഴുകിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത് അതുകൊണ്ടുതന്നെ രഞ്ജിത്തിന്റെ മാതാപിതാക്കള്‍ നാഗര്‍കൊവിലിലെത്തി വസ്ത്രങ്ങള്‍ തിരിച്ചറിഞ്ഞു. അഴുകിയ അസ്ഥികള്‍ മാത്രമായിരുന്നു അവശേഷിച്ചിരുന്നത്.

നാഗര്‍കൊവിലിലെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചായിരുന്നു സംഘം കൊല നടത്തിയത്. കൊലപാതകത്തിന്റെ ചുരുള്‍ അഴിയിച്ചത് മനോജിന്റെ സുഹൃത്തിനെ പിടികൂടിയതിനെ തുടര്‍ന്നാണ്. മനോജിന്റെ സുഹൃത്ത് മയ്യനാട് കൊതപ്പുഴ സ്വദേശി ഉണ്ണിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. രഞ്ജിത്തും മനോജും അടുത്ത സുഹൃത്തുക്കളായിരുന്നു.

Ads by Google
Friday 07 Sep 2018 03.59 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW