Thursday, July 18, 2019 Last Updated 34 Min 43 Sec ago English Edition
Todays E paper
Ads by Google
Friday 07 Sep 2018 04.27 PM

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവ് വീണ്ടും ചായക്കച്ചവടത്തിലേക്ക്

Asian Games

ന്യൂഡല്‍ഹി: ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവ് വീണ്ടും ചായക്കച്ചവടത്തിലേക്ക്. കിക്ക് വോളിബോളില്‍ വെങ്കല മെഡല്‍ നേടിയ ഹരീഷ് കുമാറാണ് തന്റെ പിതാവിന്റെ ചായക്കടയില്‍ വീണ്ടും ജോലിക്ക് എത്തിയത്. ഡല്‍ഹിയിലെ മജ്‌നു ക ടില്ലയിലാണ് ഹരീഷ് കുമാറിന്റെ പിതാവിന്റെ ചായക്കട. പാവപ്പെട്ട കുടുംബമാണ് ഹരീഷ് കുമാറിന്റെത്. പിതാവിനെ സഹായിക്കുന്നതിന് വേണ്ടിയാണ് താന്‍ ചായക്കടയില്‍ ജോലിക്ക് നിക്കുന്നതെന്ന് ഹരീഷ് പറഞ്ഞു.

ദിവസേന രണ്ട് മണി മുതല്‍ ആറ് മണി വരെയാണ് പ്രാക്ടീസ്. തന്റെയും കുടുംബത്തിന്റെയും ഭാവി സുരക്ഷിതമാക്കാന്‍ നല്ലൊരു ജോലി കിട്ടുമെന്ന പ്രതീക്ഷയിലാണ് ഹരീഷ് കുമാര്‍. 2011 മുതലാണ് ഹരീഷ് കായിക രംഗത്ത് എത്തിയത്. ഹരീഷിന്റെ കളിയില്‍ ആകൃഷ്ടനായ പരിശീലകന്‍ ഹേംരാജ് അദ്ദേഹത്തെ സായി കേന്ദ്രത്തില്‍ എത്തിക്കുകയായിരുന്നു. ഇപ്പോള്‍ സായിയില്‍ നിന്ന് പ്രതിമാസ ഫണ്ടും കിറ്റും ലഭിക്കുന്നുണ്ട്.

സര്‍ക്കാര്‍ സഹായത്തിനും സായി നല്‍കുന്ന പിന്തുണയ്ക്കും നന്ദിയുണ്ടെന്ന് ഹരീഷ് കുമാറിന്റെ അമ്മയും സഹോദരനും പറഞ്ഞു. സ്ഥിരവരുമാനം ലഭിക്കാന്‍ സര്‍ക്കാര്‍ ജോലി നല്‍കുമെന്ന പ്രതീക്ഷയിലാണ് ഹരീഷ് കുമാറിന്റെ കുടുംബം.

Ads by Google
Ads by Google
Loading...
TRENDING NOW