Friday, June 21, 2019 Last Updated 8 Min 55 Sec ago English Edition
Todays E paper
Ads by Google
Friday 07 Sep 2018 02.58 PM

രുചികരമായ വാഴപ്പൂവ് ചമ്മന്തി തയാറാക്കാം

uploads/news/2018/09/246655/Cokry070918a.jpg

അണുബാധ തടയാനും അമിത ആര്‍ത്തവ രക്തം കുറയ്ക്കാനും വാഴപ്പൂവ് സഹായിക്കും. അതോടൊപ്പം പ്രമേഹവും വിളര്‍ച്ചയും നിയന്ത്രിക്കാം

വാഴപ്പൂവ് ചമ്മന്തി

1. വാഴപ്പൂവ് ചെറുതായി നുറുക്കി അല്‍പം തൈര് ചേര്‍ത്ത് കറകളഞ്ഞ് പിഴിഞ്ഞെടുത്തത് - ഒരു കപ്പ്
2. ഉഴുന്നു പരിപ്പ് - 2 സ്പൂണ്‍
3. വറ്റല്‍ മുളക് - 8 എണ്ണം
4. കായം - ഒരു കഷണം
5. പുളി പിഴിഞ്ഞത് - ഒരു സ്പൂണ്‍
6. വെളിച്ചെണ്ണ - അരകപ്പ്
7. നാളികേരം ചുരണ്ടിയത് - അരകപ്പ്
8. ഉപ്പ് - പാകത്തിന്

തയാറാക്കുന്നവിധം:


ചീനച്ചട്ടിയില്‍ കുറച്ച് എണ്ണ ഒഴിച്ച് രണ്ടു മുതല്‍ നാലുവരെയുള്ള ചേരുവകള്‍ ചുവക്കെ വറുത്ത് മാറ്റിവയ്ക്കുക. ചീനച്ചട്ടിയില്‍ ബാക്കി എണ്ണ ഒഴിച്ച് ഒന്നാമത്തെ ചേരുവ നന്നായി വഴറ്റിയെടുക്കുക. ആറിയശേഷം രണ്ടു ചേരുവകളും പുളിയും ഉപ്പും നാളികേരവും ചേര്‍ത്തരയ്ക്കുക.

പദ്മ സുബ്രഹ്മണ്യം
അരുണ്‍ നിവാസ് , കാലടി

Ads by Google
Friday 07 Sep 2018 02.58 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW