Tuesday, November 20, 2018 Last Updated 29 Min 27 Sec ago English Edition
Todays E paper
Ads by Google
Friday 07 Sep 2018 12.30 PM

ഓണര്‍ 8എക്‌സ്, ഓണര്‍ 8എക്‌സ് മാക്‌സ് ഫോണുകൾ അവതരിപ്പിച്ചു

Honor

ഓണര്‍ 8 എക്‌സ്, ഓണര്‍ 8 എക്‌സ് മാക്‌സ് സ്മാര്‍ട്‌ഫോണുകള്‍ ചൈനയില്‍ അവതരിപ്പിച്ചു. ഓണര്‍ 8 എക്‌സിന് 14,688 രൂപയും 8 എക്‌സ് മാക്‌സിന് 15,737 രൂപയുമാണ് വില. രണ്ടു മോഡലും നോച്ച്‌ ഡിസ്‌പ്ലേയോടു കൂടിയാണ് ഇറങ്ങുന്നത്.

18:7:9 അനുപാതത്തില്‍ 6.5 ഇഞ്ച് ഫുള്‍ എച്ച്‌ഡി ഡിസ്‌പ്ലേയാണ് ഓണര്‍ 8 എക്‌സിന്. ആന്‍ഡ്രോയിഡ് ഓറിയോ 8.1ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 3,750 എംഎഎച്ചാണ് ബാറ്ററി. 19:5:9 അനുപാതത്തില്‍ 7.12 ഇഞ്ച് ഫുള്‍ എച്ച്‌ഡി ഡിസ്‌പ്ലേയാണ് ഓണര്‍ 8 എക്‌സ് മാക്‌സിന്. ഓണര്‍ 8 എക്‌സിൽ 4 ജിബി റാം 64 ജിബി സ്റ്റോറേജ്, 6 ജിബി റാം 128 ജിബി സ്‌റ്റോറേജ് ഇന്റേണല്‍ സ്‌റ്റോറേജുള്ള വാരിയന്റുകളുടെ സ്‌റ്റോറേജ് മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച്‌ വര്‍ധിപ്പിക്കാവുന്നതാണ്. പുറകിൽ ഫിംഗര്‍പ്രിന്റ് സെന്‍സറും ഉണ്ട്. 20 എംപി 2 എംപി ഡ്യുവല്‍ റിയര്‍ ക്യാമറയും 16 എംപി ഫ്രണ്ട് ക്യാമറയുമാണുള്ളത്.

5,000 എംഎഎച്ചാണ് ബാറ്ററിയാണ് ഓണര്‍ 8 എക്‌സ് മാക്‌സിന് ഉള്ളത്. ആന്‍ഡ്രോയിഡ് ഓറിയോ 8.1ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 4 ജിബി റാം, 64 ജിബി സ്റ്റോറേജ് 128 ജിബി സ്‌റ്റോറേജ് വാരിയന്റ് മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച്‌ സ്‌റ്റോറേജ് വര്‍ധിപ്പിക്കാവുന്നതാണ്. 16 എംപി പ്രൈമറി ക്യാമറയും 2 എംപി സെക്കന്‍ഡറി ലെന്‍സുമാണ്. 8 എംപി ഫ്രണ്ട് ക്യാമറയാണ്. ഫിംഗര്‍പ്രിന്റ് സ്‌കാനറും ഫോണിലുണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW