Monday, April 22, 2019 Last Updated 48 Min 16 Sec ago English Edition
Todays E paper
Ads by Google
Friday 07 Sep 2018 12.17 PM

ഗാന്ധിയും നെഹ്‌റുവും അമിതാഭും സച്ചിനും ടൈപ്പ് റൈറ്ററിനിടയിലൂടെ ഇറങ്ങിവരും ; 50 വര്‍ഷത്തിനിടയില്‍ ചന്ദ്രകാന്ത് ഭിഡേ വരച്ചെടുത്തത് 150 ലധികം ചിത്രങ്ങള്‍ ; ടൈപ്പ് റൈറ്റിംഗ് ഒരു ജോലി മാത്രമല്ല കല കൂടിയാണ്

uploads/news/2018/09/246634/chandrakanth-bhide.jpg

ടൈപ്പ് റൈറ്ററില്‍ ടൈപ്പ് ചെയ്യുന്നത് ജോലിയാണോ, അതോ ഒരു കലയാണോ ? പതിവായി ചെയ്യുന്ന കാര്യങ്ങളില്‍ എന്തെങ്കിലും വ്യത്യസ്ത വരുത്തണമെന്ന് തോന്നുന്ന എല്ലാവര്‍ക്കും ജോലി തന്നെ ചിലപ്പോള്‍ കലയായി മാറും. അല്ലെങ്കില്‍ പിന്നെ കമ്പ്യൂട്ടര്‍ വന്നതോടെ മൂലയ്ക്ക് തള്ളപ്പെട്ട ടൈപ്പ് റൈറ്റര്‍ ഉപയോഗിച്ച് രാഷ്ട്രീയ സാമൂഹ്യ കായി രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ ഛായാചിത്രം വരയ്ക്കാന്‍ കഴിയുന്നതെങ്ങിനെയാണ്? സ്ഥിരം ജോലിയില്‍ പുതുമ പരീക്ഷിക്കപ്പെട്ട മുംബൈയിലെ ചന്ദ്രകാന്ത് ഭിഡേ വരയ്ക്കുന്നത് ടൈപ്പ് റൈറ്റര്‍ കൊണ്ടാണ്.

72 കാരനായ ഈ ടൈപ്പിസ്റ്റിന്റെ വിരലുകള്‍ കീയിലൂടെ ചലിക്കുമ്പോള്‍ വിരിയുന്ന പ്രമുഖരുടെ ചിത്രങ്ങള്‍ക്ക് ഒരു പിഴവുമില്ലാത്ത അസാധാരണ പൂര്‍ണ്ണതയോടെയുള്ള ഛായയാണ്. രാഷ്ട്രീയക്കാര്‍ മുതല്‍ സിനിമാ, ക്രിക്കറ്റ്, ആനിമേഷന്‍ താരങ്ങളും മതചിഹ്നങ്ങളുമെല്ലാമായി ഇതിനകം 150 ല്‍ പരം ചിത്രങ്ങളാണ് ഭിഡേ വരച്ചു തീര്‍ത്തത്. മഹാത്മാഗാന്ധിയും നെഹ്‌റുവും ഇന്ദിരാഗാന്ധിയും ചാര്‍ലി ചാപ്‌ളിനും ലോറന്‍ ആന്റ് ഹാര്‍ഡിയുമെല്ലാം ടൈപ്പ് റൈറ്ററില്‍ ചിത്രങ്ങളായി പെയ്തിറങ്ങി. ടൈപ്പ് റൈറ്ററില്‍ ചിത്രം വരയ്ക്കുന്നത് തനിക്ക് ഹോബിയും പാഷനുമാണെന്ന് ഇയാള്‍ പറയുന്നു.

uploads/news/2018/09/246634/chandrakanth-bhide-1.jpg

തന്റെ കലാചാതുരിയുടെ 12 ലധികം എക്‌സിബിഷനുകള്‍ ഭിഡെ അമ്പതു വര്‍ഷത്തിനകത്ത് നടത്തി. 1960 ല്‍ ബാങ്ക് ക്‌ളാര്‍ക്കായിരുന്ന കാലത്ത് പ്രദേശത്തെ ചില പ്രസിദ്ധരില്‍ നിന്നും തുടങ്ങിയ ചിത്രം വര ഇപ്പോഴും തുടരുകയാണ്. പഠിക്കുന്ന കാലത്ത് ചിത്രകലാ സ്‌കൂളില്‍ ചേര്‍ന്ന് വലിയൊരു ആര്‍ട്ടിസ്റ്റായി മാറണമെന്ന് ആയിരുന്നു ഭിഡെ ആഗ്രഹിച്ചിരുന്നതെങ്കിലും അതിന്റെ ചെലവ് താങ്ങാന്‍ കുടുംബത്തിന് കഴിയുമായിരുന്നില്ല. ചിത്രകല പഠിക്കുന്നതിന് പകരം കുടുംബത്തിന് താങ്ങാകാന്‍ വേണ്ടി പഠിച്ചത് സ്‌റ്റെനോഗ്രാഫിയായിരുന്നു.

യൂണിയന്‍ ബാങ്കില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഡിപ്പാര്‍ട്ട്‌മെന്റിലായിരുന്നു ജോലി കിട്ടിയത്. 1967 ല്‍ ഒരു ദിവസം തന്റെ ബോസ് സ്റ്റാഫുകളുടെ ഇന്‍ര്‍കോം നമ്പറുകള്‍ ടൈപ്പ് ചെയ്ത് തരാന്‍ ഭിഡേയോട് ആവശ്യപ്പെട്ടു. ഇതില്‍ എന്തെങ്കിലും വ്യത്യസ്തമായ രീതി പരീക്ഷിക്കാന്‍ ആലോചിച്ച ഭിഡേ അത് ചെയ്തു കൊടുത്തത് ഒരു ടെലിഫോണിന്റെ ചിത്രമായിട്ടായിരുന്നു. അതുകണ്ടപ്പോള്‍ ഒന്നാന്തരമായിരിക്കുന്നെന്ന് തോന്നിയ ഭിഡേ പിന്നീട് അവിടെ ടൈപ്പ് റൈറ്ററിലുള്ള കലാപ്രതിഭാസവും തുടങ്ങി. ഒരിക്കല്‍ വെറും എക്‌സ് എന്ന അക്ഷരം കൊണ്ടു മാത്രം ഗണപതിയെ സൃഷ്ടിച്ചു.

uploads/news/2018/09/246634/chandrakanth-bhide-2.jpg

പിന്നീട് ഡബ്‌ള്യൂ ഉള്‍പ്പെടെയുള്ള മറ്റു കീ കൊണ്ടും പരീക്ഷണം തുടര്‍ന്ന ഭിഡേ ആംപ്രസന്റ് പേര്‍സന്റേജ് ചിഹ്നങ്ങളെല്ലാം ഉപയോഗിച്ച് ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള സെലിബ്രിട്ടികളുടെ ചിത്രം വരച്ചു. പൂര്‍ണ്ണതയുള്ള ചിത്രങ്ങള്‍ വരയ്ക്കാന്‍ ഏറെ നേരം എടുക്കുന്ന ഭിഡേ ഗണപതിയുടെ ചിത്രം വരയ്ക്കാന്‍ 15 മിനിറ്റാണ് എടുത്തത്. പ്രമുഖരുടെ മുഖം വരയ്ക്കല്‍ ചിലപ്പോള്‍ മണിക്കൂറുകളോളം വരുന്ന വേദനയേറുന്ന ജോലിയാണെന്നും ഭിഡേ പറയുന്നു. ടൈപ്പിംഗ് ഏറെ ശ്രദ്ധയും സമര്‍പ്പണവും വേണ്ട ജോലിയാണെന്നും ഒരിടത്ത് വീഴുന്ന തെറ്റായ സ്‌ട്രോക്ക് പോലും വീണ്ടും ജോലി ആദ്യം മുതല്‍ ചെയ്യാന്‍ കാരണമാകുമെന്നും ഇയാള്‍ പറയുന്നു.

കമ്പ്യൂട്ടര്‍ അല്ലാത്തതിനാല്‍ ഡിലീറ്റ് ചെയ്യാന്‍ കഴിയില്ല. മുമ്പ് പല തവണ തെറ്റു വന്നപ്പോഴും ആദ്യം മുതല്‍ തുടങ്ങേണ്ടി വന്നിരുന്നു. ഇതിനകം അമിതാഭ് ബച്ചനും ദീലീപ് കുമാറുമെല്ലാം ചിത്രങ്ങളായി. അമേരിക്കന്‍ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായ മിക്കി മൗസ്, ആര്‍ച്ചി, ക്രിക്കറ്റ് താരങ്ങളായ ബ്രയന്‍ ലാറ, സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ തുടങ്ങിയവയെല്ലാം ഭിഡേയ്ക്ക് വരയ്ക്കാന്‍ വിഷയമായി. ഇന്ത്യന്‍ പത്രങ്ങള്‍ക്ക് നിരവധി തവണ ഫീച്ചറിന് വിഷയമായ ഭിഡേ ചിത്രം വരയ്ക്കുന്നത് വെറുതേ രസത്തിന് മാത്രം. പണത്തിന് വേണ്ടിയല്ലെന്നര്‍ത്ഥം. ഇനി പദ്ധതി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് റാണി, പ്രധാനമന്ത്രി നരേന്ദ്രമോഡി എന്നിവരെ വരയ്ക്കാനാണ് ഭിഡേയുടെ നീക്കം. 90 കളില്‍ ജോലിയില്‍ നിന്നും വിരമിച്ചപ്പോള്‍ ബാങ്ക് ഒരു രൂപയ്ക്ക് സമ്മാനമായി നല്‍കിയ ഹാല്‍ഡാ ടൈപ്പ്‌റൈറ്ററിലാണ് 30 വര്‍ഷമായി ഇപ്പോഴും ചിത്രം വര.

Ads by Google
Ads by Google
Loading...
TRENDING NOW