Tuesday, November 06, 2018 Last Updated 3 Min 49 Sec ago English Edition
Todays E paper
Ads by Google
Friday 07 Sep 2018 12.00 PM

മെര്‍സിഡീസ് ബെന്‍സ് CLA അര്‍ബന്‍ സ്‌പോര്‍ട് എഡിഷന്‍ വിപണിയിൽ; വില 35.99 ലക്ഷം രൂപ മുതൽ

Mercedes Benz

മെര്‍സിഡീസ് ബെന്‍സ് CLA അര്‍ബന്‍ സ്‌പോര്‍ട് എഡിഷന്‍ ഇന്ത്യൻ വിപണിയിൽ. നിരവധി പുതുമകളുള്ള ഫീച്ചറുകളും സൗകര്യങ്ങളുമാണ് ഇതിൽ ഒരുങ്ങുന്നത്. പെട്രോള്‍ (200), ഡീസല്‍ (200d) വകഭേദങ്ങളിലാണ് മോഡൽ എത്തുന്നത്. CLA 200 അര്‍ബന്‍ സ്‌പോര്‍ട് എഡിഷന് 35.99 ലക്ഷം രൂപയാണ് ഡൽഹി എക്‌സ്‌ഷോറൂം വില; CLA 200d അര്‍ബന്‍ സ്‌പോര്‍ട് എഡിഷന്‍ 36.99 ലക്ഷം രൂപയ്ക്ക് വിപണിയിൽ എത്തും.

കോസ്‌മോസ് ബ്ലാക് നിറശൈലിയാണ് CLA അര്‍ബന്‍ സ്‌പോര്‍ട് എഡിഷൻ എത്തുന്നത്. മെര്‍സിഡീസ് ബെന്‍സ് തെര്‍മൊട്രോണിക് എന്നറിയപ്പെടുന്ന ക്ലൈമറ്റ് കണ്‍ട്രോള്‍ സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഡോര്‍ സില്ലുകളില്‍ പുതിയ സ്‌പോര്‍ട് ടാഗ് കമ്പനി നൽകിയിട്ടുണ്ട്.

2.0 ലിറ്റര്‍ നാലു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് മെര്‍സിഡീസ് ബെന്‍സ് CLA 200 അര്‍ബന്‍ സ്‌പോര്‍ടിലുള്ളത്. 184 bhp കരുത്തും 300 Nm ടോർക്കും ഈ എഞ്ചിൻ പരമാവധി സൃഷ്ടിക്കും. CLA 200d മോഡലിലുള്ള 2.0 ലിറ്റര്‍ നാലു സിലിണ്ടര്‍ എഞ്ചിന്‍ 136 bhp കരുത്തും 300 Nm ടോർക്കും ഉത്പാദിപ്പിക്കും. ഏഴു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഇരു എഞ്ചിന്‍ പതിപ്പുകളിലും ഒരുങ്ങുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW