Monday, November 19, 2018 Last Updated 25 Min 22 Sec ago English Edition
Todays E paper
Ads by Google
Friday 07 Sep 2018 11.47 AM

നോക്കിയ 6.1 പ്ലസിന്‍റെ ഇന്ത്യയിലെ വിൽപ്പന ആരംഭിച്ചു

nokia

നോക്കിയ 6.1 പ്ലസ് സ്മാർട്ട്ഫോണിന്‍റെ വിൽപ്പന ഇന്ത്യൽ ആരംഭിച്ചു. ഫ്ലിപ്പ്കാർട്ട് വഴിയാണ് വിൽപ്പന നടക്കുക. ഈ സ്മാർട്ട്ഫോണിന് 15,999 രൂപയാണ് വില. 4ജിബി റാം പതിപ്പിലാണ് ഫോൺ ഇന്ത്യയിലെത്തിയത്. ബ്ലാക്ക്, ബ്ലൂ, വൈറ്റ് എന്നീ നിറങ്ങളിലാണ് ഈ സ്മാർട്ട്ഫോൺ ലഭ്യമായിരിക്കുന്നത്. പുതിയ 6.1 പ്ലസ് സ്മാർട്ട്ഫോണിനെ ഇക്കഴിഞ്ഞ ആഗസ്തിലാണ് നോക്കിയ ഇന്ത്യയിൽ അവതരിപ്പിച്ചത്.

വിൽപ്പനയോട് അനുബന്ധിച്ച് നോക്കിയ 6.1 പ്ലസ് സ്മാർട്ട്ഫോണിന് കൂടുതൽ ഓഫറുകളും കമ്പനി ഒരുക്കിയിട്ടുണ്ട്. എയർടെൽ 1,800 രൂപയുടെ ക്യാഷ്ബാക്കും ഓഫർ ചെയ്തിട്ടുണ്ട്. ആക്സിസ് ബാങ്ക് ബസ് ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് 5 ശതമാനം കിഴിവ് ലഭ്യമാക്കാം. 5.8 ഇഞ്ച് ഡിസ്പ്ലെയാണ് ഫോണിന് ലഭിച്ചിരിക്കുന്നത്.

3,060mAh ബാറ്ററിയാണ് ഫോണിന്. ആൻഡ്രോയിഡ് 8.1 ഓറിയോ, ക്വാൽകം സ്നാപ്ഡ്രാഗൺ 636 പ്രോസസർ, 4GB റാം, 64GB സ്റ്റോറേജ്, 16MP/5MP ഡ്യുവൽ റിയർ ക്യാമറ, 16MP സെൽഫി ക്യാമറ എന്നിവയാണ് പ്രധാന ഫീച്ചറുകൾ.

Ads by Google
Ads by Google
Loading...
TRENDING NOW