Tuesday, November 06, 2018 Last Updated 1 Min 13 Sec ago English Edition
Todays E paper
Ads by Google
Friday 07 Sep 2018 11.39 AM

എന്‍ഫീല്‍ഡ് ഹിമാലയന്‍ ഇനി മുതൽ എബിഎസ് സുരക്ഷയില്‍

Royal Enfield Himalayan ABS

റോയല്‍ എന്‍ഫീല്‍ഡിന്റെ അഡ്വഞ്ചര്‍ ബൈക്കായ ഹിമാലയൻ ഡ്യുവല്‍ ചാനല്‍ എബിഎസ് സുരക്ഷയില്‍ എത്തുകയാണ്. കഴിഞ്ഞ ആഴ്ച ഡ്യുവല്‍ എബിഎസ് പരിരക്ഷയില്‍ കമ്പനിയുടെ ആദ്യ മോഡല്‍ സിഗ്നല്‍സ് 350 അവതരിപ്പിച്ചിരുന്നു. 2019 ഏപ്രില്‍ മുതല്‍ ഇന്ത്യയില്‍ പുതുതായി പുറത്തിറക്കുന്ന 125 സിസി എന്‍ജിന് മുകളിലുള്ള ബൈക്കുകള്‍ക്കെല്ലാം എബിഎസ് (ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം) നിര്‍ബന്ധമാക്കുകയാണ്. ഇതിന് മുന്നോടിയായി റോയല്‍ എന്‍ഫീല്‍ഡ് തങ്ങളുടെ എല്ലാ മോഡലുകളും എബിഎസ് സുരക്ഷയില്‍ പുറത്തിറക്കാനുള്ള ശ്രമത്തിലാണ്.

മോഡലിന്റെ രൂപത്തിലും മെക്കാനിക്കല്‍ ഫീച്ചേഴ്സിലും മാറ്റങ്ങൾ വരുത്തിയിട്ടില്ല. 411 സിസി സിംഗിള്‍ സിലിണ്ടര്‍ ഫ്യുവല്‍ ഇഞ്ചക്റ്റഡ് എന്‍ജിന്‍ തന്നെയാണ് 2018 എബിഎസ് ഹിമാലയനും കരുത്തേകുക. 24.8 ബിഎച്ച്പി പവറും 32 എന്‍എം ടോര്‍ക്കും ഈ എഞ്ചിൻ സൃഷ്ടിക്കും. 5 സ്പീഡാണ് ഗിയര്‍ബോക്‌സ്.

1.78 ലക്ഷം രൂപയാണ് സ്റ്റാന്റേര്‍ഡ് എബിസ് ഹിമാലയന്റെ മുംബൈ എക്‌സ്‌ഷോറൂം വില എന്നാണ് റിപ്പോർട്ട്. 1.80 ലക്ഷം രൂപയാണ് ഹിമാലയന്‍ സ്ലീറ്റ് എബിഎസിന്റെ വില. IRDAI നിര്‍ദേശപ്രകാരം നിരത്തിലെത്തുന്ന പുതിയ ഇരുചക്ര വാഹനങ്ങള്‍ക്കെല്ലാം ഇനി അഞ്ചു വര്‍ഷത്തെ തേഡ്പാര്‍ട്ടി ഇന്‍ഷുറന്‍സ് ഒന്നിച്ചടയ്‌ക്കേണ്ടതിനാല്‍ ഓണ്‍റോഡ് വില കൂടിയേക്കാം.

Ads by Google
Ads by Google
Loading...
TRENDING NOW