Wednesday, February 20, 2019 Last Updated 13 Min 50 Sec ago English Edition
Todays E paper
Ads by Google
Friday 07 Sep 2018 11.11 AM

ദുബായില്‍ സ്പോണ്‍സറെ വഞ്ചിച്ച് വില്ലയില്‍ ഫിലിപ്പിനി യുവതിയുടെ അവിഹിതം; ഇന്ത്യന്‍ കാമുകനു കെണിയായത് ഫെയ്സ്ബുക്ക് ചിത്രത്തിലെ മോഷ്ടിച്ച മോതിരം

uploads/news/2018/09/246619/dubai-court.jpg

സ്‌പോണ്‍സറുടെ അസാന്നിധ്യത്തില്‍ അദ്ദേഹത്തിന്റെ വില്ലയില്‍ അവിഹിത ബന്ധം പുലര്‍ത്തിയ ഫിലിപ്പിനി യുവതിയും ഇന്ത്യാക്കാരനായ ഡ്രൈവറും നിയമനടപടി നേരിടുന്നു. കേസ് ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയുടെ പരിഗണനയിലാണ്. 32 വയസ്സുള്ള ഫിലിപ്പിന്‍ യുവതിയും സ്‌പോണ്‍സറുടെ ഡ്രൈവറായ 30 വയസ്സുള്ള ഇന്ത്യക്കാരനുമാണ് പ്രതികള്‍. ഈ വര്‍ഷം ജൂണ്‍ 29നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്‌പോണ്‍സറുടെ അനുവാദം ഇല്ലാതെ ഇന്ത്യക്കാരനായ ഡ്രൈവറെ വില്ലയില്‍ പ്രവേശിപ്പിക്കുകയും അവിഹിതമായ രീതിയില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തുവെന്നാണ് കേസ്.

ഫിലിപ്പിന്‍ യുവതി കഴിഞ്ഞ ആറ് വര്‍ഷമായി 74 വയസ്സുള്ള മുന്‍സൈനിക ഉദ്യോഗസ്ഥന്റെ വീട്ടിലാണ് ജോലി ചെയ്തിരുന്നത്. ഇദ്ദേഹം തന്നെയാണ് യുവതിയുടെ സ്‌പോണ്‍സറും. വില്ലയില്‍ നിന്നും ഫിലിപ്പീന്‍ യുവതി മറ്റൊരു യുവാവിനൊപ്പം നില്‍ക്കുന്ന ചില ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തുവെന്ന് ബന്ധുക്കള്‍ പറഞ്ഞപ്പോഴാണ് താന്‍ യുവതിയെ കുറിച്ച് കൂടുതല്‍ ശ്രദ്ധാലുവായതെന്ന് സ്‌പോണ്‍സര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. തുടര്‍ന്ന് യുവതിയുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് പരിശോധിച്ചപ്പോള്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് കണ്ടെത്തിയത്. അപരിചിതനായ വ്യക്തിയും യുവതിയും ചേര്‍ന്നുള്ള ചിത്രങ്ങള്‍ തന്റെ വില്ലയുടെ ലിവിങ് റൂമിലും മെയിന്‍ ഹാളിലും ഉള്ളതായിരുന്നുവെന്നും സ്‌പോണ്‍സര്‍ പറഞ്ഞു. ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രത്തില്‍ കാണുന്ന മോതിരം താന്‍ മോഷ്ടിച്ചതാണെന്നും വീട്ടുജോലിക്കാരി സമ്മതിച്ചു. ഈ മോതിരം കാണാതെ പോയെന്നു കാണിച്ച് സ്‌പോണ്‍സര്‍ ജൂലൈ രണ്ടിന് അല്‍ ഖാസിസ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

യുവതിയുടെ നീക്കങ്ങള്‍ മനസിലായപ്പോള്‍ വില്ലയുടെ ഹാളിലും അകത്തും സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചുവെന്നും ഇതില്‍ കാര്യങ്ങളെല്ലാം വ്യക്തമായി പതിഞ്ഞിട്ടുണ്ടെന്നും സ്‌പോണ്‍സര്‍ വ്യക്തമാക്കി. മറ്റാരും ഇല്ലാത്ത ഒരു ദിവസം ഇന്ത്യക്കാരനായ ഡ്രൈവര്‍ വില്ലയിലേക്ക് വരികയും യുവതിയുമായി അടുത്തിടപഴകുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. റാസല്‍ഖൈമയാണ് സ്‌പോണ്‍സറുടെ സ്വദേശം. എല്ലാ വെള്ളിയാഴ്ചകളിലും കുടുംബത്തോടൊപ്പം സ്‌പോണ്‍സര്‍ അങ്ങോട്ടു പോവും. ഈ സമയത്താണ് യുവതി മറ്റുപുരുഷന്‍മാരെ വില്ലയിലേക്ക് ക്ഷണിച്ചിരുന്നത്. ഒരു ഫിലിപ്പിന്‍ യുവാവിനെയും ഇന്ത്യക്കാരനായ തന്റെ ഡ്രൈവറെയും താനില്ലാത്ത സമയത്ത് രഹസ്യമായി വില്ലയിലേക്ക് വിളിച്ചു വരുത്തിയതിലൂടെ തന്റെ വിശ്വാസമാണ് യുവതി ഇല്ലാതാക്കിയതെന്നും സ്‌പോണ്‍സര്‍ പറഞ്ഞു. സംഭവത്തില്‍ കേസില്‍ ഉള്‍പ്പെട്ട ഫിലിപ്പിന്‍ യുവതിയും ഇന്ത്യക്കാരനായ ഡ്രൈവറും കുറ്റം സമ്മതിച്ചു. കേസ് വീണ്ടും സെപ്റ്റംബര്‍ 19ന് പരിഗണിക്കും.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW