Monday, November 19, 2018 Last Updated 49 Min 7 Sec ago English Edition
Todays E paper
Ads by Google
Friday 07 Sep 2018 10.02 AM

കന്യാസ്ത്രീയുടെ ബന്ധുക്കള്‍ കോടതിയിലേക്ക് ; ജലന്ധര്‍ ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നു, രക്ഷിക്കാന്‍ ശ്രമം നടക്കുന്നെന്നും ആരോപണം

uploads/news/2018/09/246610/franco.jpg

കൊച്ചി: സ്ത്രീപീഡനാരോപണത്തില്‍ കുടുങ്ങിയ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നെന്ന് ആരോപിച്ച് പരാതി നല്‍കിയ കന്യാസ്ത്രീയുടെ ബന്ധുക്കള്‍ ഹൈക്കോടതിയിലേക്ക്. തിങ്കളാഴ്ച ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുമെന്നാണ് സൂചന.

കേസില്‍ കന്യാസ്ത്രീയെ തുടര്‍ച്ചയായി അന്വേഷണസംഘം ചോദ്യം ചെയ്യലിന് വിധേയയാക്കുന്നത് കടുത്ത മാനസീക സമ്മര്‍ദ്ദം ഏല്‍പ്പിച്ച് പരാതിയില്‍ പഴുതു കൊണ്ടു വരാന്‍ വേണ്ടിയാണെന്നാണ് ആരോപണം. കേസില്‍ ബിഷപ്പിനെതിരേ അനേകം തെളിവുകള്‍ ഉണ്ടെന്ന് പറയുന്ന അന്വേഷണ സംഘം ഇതുവരെ ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാന്‍ തയ്യാറായിട്ടില്ല. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്.

കേസില്‍ ബിഷപ്പിനെ ഒരു തവണ ചോദ്യം ചെയ്തപ്പോള്‍ കന്യാസ്ത്രീയെ ആറു തവണയാണ് ചോദ്യം ചെയ്തത്. മിക്കദിവസങ്ങളിലും കുറവിലങ്ങാട് മഠത്തില്‍ എത്തുന്ന പോലീസിന്റെ ചോദ്യങ്ങള്‍ക്ക് വ്യക്തവും കൃത്യവുമായി ഉത്തരം ആവര്‍ത്തിച്ചു നല്‍കിയിട്ടും വീണ്ടും വീണ്ടും ഉന്നയിച്ച് കന്യാസ്ത്രീയെ വട്ടംചുറ്റിക്കുകയാണ്. ഇത് അവരെ കടുത്ത മാനസീക സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിടുന്നതായി വീട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.

കന്യാസ്ത്രീയുടെ മൊഴിയില്‍ പൊരുത്തക്കേടുണ്ടെന്ന് വരുത്തിത്തീര്‍ക്കാനുള്ള വ്യഗ്രതയാണോ പോലീസിനെന്നും സംശയം ഉയരുന്നുണ്ട്. അന്വേഷണ സംഘത്തിന് ഹൈക്കോടതിയില്‍ നിന്നും ലഭിച്ച ആനുകൂല്യവും പോലീസ് ദുരുപയോഗിക്കുന്നുണ്ടോ എന്നും ചിലര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്. ഫ്രാങ്കോയെ അറസ്റ്റു ചെയ്യാന്‍ എല്ലാ തെളിവുകളും ലഭിച്ചുകഴിഞ്ഞുവെന്നും കന്യാസ്ത്രീയുടെ മൊഴിയും സാക്ഷി മൊഴികളും മറ്റ് അനുബന്ധ തെളിവുകളും എല്ലാം ശക്തമാണെന്നും കഴിഞ്ഞയാഴ്ചവരെ ആവര്‍ത്തിച്ച അന്വേഷണസംഘം മുന്‍ നിലപാടില്‍ നിന്നും ഇപ്പോള്‍ പിന്നോട്ടുപോയിരിക്കുകയാണ്.

Ads by Google
Friday 07 Sep 2018 10.02 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW