Wednesday, February 20, 2019 Last Updated 11 Min 25 Sec ago English Edition
Todays E paper
Ads by Google
Friday 07 Sep 2018 09.25 AM

ഗവര്‍ണറുമായി അഭിപ്രായ വ്യത്യാസം; കശ്മീര്‍ പോലീസ് മേധാവിയെ മാറ്റി

SP Vaid

ശ്രീനഗര്‍: ജമ്മു കശ്മീര്‍ പോലീസ് മേധാവി എസ്.പി. വയിദിനെ സ്ഥാനത്തു നിന്നും നീക്കി. ഗവര്‍ണര്‍ സത്യപാല്‍ മാലികും പോലീസുമായുള്ള അഭിപ്രായ വിത്യാസമാണ് ഇത്തരത്തില്‍ സ്ഥാനത്തുനിന്നും മാറ്റുന്നതിന് പ്രേരിപ്പിച്ചത്. ജയില്‍ ഡിജിപി ദില്‍ബാഗ് സിങ്ങ് ആണ് പുതിയ പോലീസ് മേധാവി.

ഭീകരര്‍ തട്ടിക്കൊണ്ടു പോയ പോലീസുകാരെയും കുടുംബാഗങ്ങളേയും വിട്ടുകിട്ടുന്നതിനായി ഭീകരന്റെ അച്ഛനെ വിട്ടയച്ചതാണ് ഇത്തരം സ്ഥാനമാറ്റത്തിലേക്ക് നയിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഭരണകൂടവുമായി നിലനില്‍ക്കുന്ന അഭിപ്രായ വിത്യാസത്തെത്തുടര്‍ന്ന് പലര്‍ക്കും സ്ഥാനമാറ്റം ഉണ്ടായിരുന്നു. ചൊവ്വാഴ്ച വൈകിട്ടോടെ സംസ്ഥാന ഇന്റലിജന്‍സ് മേധാവി അബ്ദുള്‍ ഗാനി മിറിനെ മാറ്റിയ ഡോ.. ബി. ശ്രീനിവാസിനെ അധികാരത്തില്‍ എത്തിച്ചിരുന്നു.

ദക്ഷിണ കശ്മീരില്‍ നിന്നും കഴിഞ്ഞ ആഴ്ചയാണ് മൂന്ന് പോലീസുദ്യോഗസ്ഥരും അവരുടെ എട്ട് കുടുംബാഗങ്ങളേയും ഭീകരര്‍ തട്ടിക്കൊണ്ടു പൊയത്. പിന്നീട് മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ഹിസ്ബുള്‍ മുജാഹുദീന്‍ കമാണ്‍ഡര്‍ റായിസ് നായികോയുടെ പിതാവ് ഉള്‍പ്പെടെയുള്ള ഭീകരരുടെ കുടുംബത്തെ വിട്ടയച്ചത്. ഇതേത്തുടര്‍ന്ന് തട്ടിക്കൊണ്ടു പോയവരെ ഭീകരരും വിട്ടയച്ചു.

ഇത് പോലീസ് സേനയുടെ ആത്മവീര്യം തകര്‍ക്കുന്ന നടപടിയാണെന്ന് നിലപാടാണ് ആഭ്യന്തര മന്ത്രാലയം സ്വീകരിച്ചത്. തീരുമാനത്തിന്റെ ആഘാതം എത്രയെന്ന് മുന്‍കൂട്ടിക്കാണുന്നതില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പരാജയപ്പെട്ടുവെന്നും ആഭ്യന്തര മന്ത്രാലയം അറയിച്ചു.

Ads by Google
Friday 07 Sep 2018 09.25 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW