Saturday, September 08, 2018 Last Updated 11 Min 31 Sec ago English Edition
Todays E paper
Ads by Google
വിനോദ് കണ്ണോളി
Friday 07 Sep 2018 08.35 AM

വൈദ്യുതി ഉല്‍പ്പാദനത്തിനു ശേഷം പുറന്തള്ളുന്ന വെള്ളം ഉപയോഗിച്ചു വീണ്ടും വൈദ്യുതി; ഇടുക്കിയില്‍ പമ്പിങ് സ്‌റ്റോറേജ് വൈദ്യുതി നിലയത്തിനു കെ.എസ്.ഇ.ബി

uploads/news/2018/09/246604/iduki.jpg

തൊടുപുഴ: കനത്ത മഴയില്‍ ഇടുക്കി അണക്കെട്ട് തുറക്കേണ്ട സാഹചര്യമുണ്ടായതോടെ പമ്പിങ് സ്‌റ്റോറേജ്ദ്യു വൈദ്യുതി നിലയത്തിന്റെ സാധ്യത കെ.എസ്.ഇ.ബി. ആരായുന്നു. വൈദ്യുതി ഉല്‍പ്പാദനത്തിനു ശേഷം പുറന്തള്ളുന്ന വെള്ളം ഉപയോഗിച്ചു വീണ്ടും വൈദ്യുതി ഉല്‍പ്പാദിപ്പിക്കുകയാണു ലക്ഷ്യം. നാലുവര്‍ഷം മുമ്പ് പ്രാഥമികപഠനം നടത്തിയ പദ്ധതിയാണ് പൊടിതട്ടിയെടുക്കുന്നത്. കാലാവസ്ഥാ വ്യതിയാനവും വര്‍ധിച്ച ഊര്‍ജാവശ്യവും പരിഗണിച്ചായിരുന്നു നേരത്തേ ഇത്തരം നിലയങ്ങള്‍ സ്ഥാപിക്കുന്നതിനേക്കുറിച്ച് കെ.എസ്.ഇ.ബി. ആലോചിച്ചത്. പവര്‍ ഹൗസ്, പെന്‍സ്‌റ്റോക്ക് സംവിധാനങ്ങള്‍ ദ്വിമുഖമായി പ്രവര്‍ത്തിപ്പിക്കുന്നതാണ് ഇത്.

അണക്കെട്ടിലേക്ക് പമ്പു ചെയ്യാനും വെള്ളമെത്തിക്കാനും ഒരേ ടണലും പെന്‍സ്‌റ്റോക്കും മതിയാകുമെന്നതാണ് ഇതിന്റെ പ്രത്യേകത. അണക്കെട്ടില്‍ ജലനിരപ്പ് ഉയരുമ്പോള്‍ പമ്പിങ് ഒഴിവാക്കി സാധാരണ നിലയില്‍ പ്രവര്‍ത്തിപ്പിക്കാനുമാകും. ഇടുക്കി പദ്ധതിയില്‍ മൂലമറ്റത്തിനു പുറമേ മറ്റൊരു െവെദ്യുതിനിലയം സ്ഥാപിക്കുന്ന പദ്ധതിയാണ് ആലോചിക്കുന്നത്. 150 മെഗാവാട്ട് വീതം ശേഷിയുള്ള നാല് ജനറേറ്ററുകള്‍ സ്ഥാപിച്ച് 600 മെഗാവാട്ട് െവെദ്യുതി ഉല്‍പ്പാദിപ്പിക്കാനാണു പദ്ധതി നിര്‍ദേശമുളളത്.

കുളമാവിന് താഴ്ഭാഗത്തെ വെള്ളിയാമറ്റം പഞ്ചായത്തില്‍ ഇത് സ്ഥാപിക്കാനാണ് നീക്കം. ഇപ്പോള്‍ കുളമാവ് അണക്കെട്ടില്‍ നിന്ന് നാടുകാണിമല തുരന്നാണ് മൂലമറ്റം ഭൂഗര്‍ഭ നിലയത്തിലേക്ക് വെള്ളമെത്തിക്കുന്നത്. സമാനരീതിയില്‍ മലതുരന്ന് വെള്ളമെത്തിക്കുകയാണു ലക്ഷ്യം. ഇതിനു സമീപം ചെറിയ സംഭരണിയും നിര്‍മിക്കും. ഇവിടെ ശേഖരിക്കുന്ന വെള്ളം ആവശ്യസമയത്ത് ഇടുക്കി അണക്കെട്ടിലേക്ക് പമ്പുചെയ്യാനുമാകും. നാലുമണിക്കൂര്‍ പമ്പ് ചെയ്താല്‍ മൂന്നുമണിക്കൂര്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാകുമെന്നാണു കണക്ക്.

അതിവര്‍ഷം മൂലം അണക്കെട്ടുകളില്‍നിന്ന് ജലം പാഴാകുന്നത് ഒഴിവാക്കുന്നതിനൊപ്പം തന്നെ വേനക്കാല ജലക്ഷാമത്തിന് ഇത് ഒരു പരിധിവരെ സഹായകരമാകും. പമ്പിങ്ങിനായി സോളാര്‍ വൈദ്യുതിയായിരിക്കും ഉപയോഗിക്കുക.

വിദേശരാജ്യങ്ങളിലും തമിഴ്‌നാട്, ആന്ധ്ര, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളിലും ഇത്തരം പദ്ധതികള്‍ ലാഭകരമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇടുക്കിക്കു പുറമേ സംസ്ഥാനത്തിന്റെ മറ്റ് പദ്ധതികളിലും ഇത് പരീക്ഷിക്കാനുള്ള ശ്രമം െവെദ്യുതി വകുപ്പ് ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം.

Ads by Google
വിനോദ് കണ്ണോളി
Friday 07 Sep 2018 08.35 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW