Monday, July 01, 2019 Last Updated 15 Min 29 Sec ago English Edition
Todays E paper
Ads by Google
Friday 07 Sep 2018 07.32 AM

കുറ്റകൃത്യമല്ലെന്ന സുപ്രീംകോടതി വിധി അംഗീകരിക്കുന്നു ; പക്ഷേ സ്വവര്‍ഗ്ഗപ്രണയത്തെ പിന്തുണയ്ക്കാന്‍ ഇല്ലെന്ന് ആര്‍എസ്എസ്

uploads/news/2018/09/246602/RSS.jpg

ന്യൂഡല്‍ഹി: ഇഷ്ടമുള്ള ലൈംഗികതയും മൗലീകാവകാശമാണെന്നും ഉഭയസമ്മതത്തോടെയുള്ള സ്വവര്‍ഗ്ഗ ലൈംഗികത കുറ്റകരമല്ലെന്നും സുപ്രീംകോടതി പ്രഖ്യാപിച്ചെങ്കിലും പ്രകൃതിവിരുദ്ധതയായതിനാല്‍ സ്വവര്‍ഗ്ഗ​‍പ്രണയത്തോട് ആര്‍എസ്എസിന് വിമുഖത. സുപ്രീംകോടതി വിധി അംഗീകരിക്കുന്നു എങ്കിലും സ്വവര്‍ഗ്ഗ വിവാഹത്തെ പിന്തുണക്കാനാകില്ലെന്ന് ആര്‍എസ്എസ്. വ്യക്തമാക്കി.

സുപ്രീംകോടതി വിധി പറയുന്നതുപോലെ സ്വവര്‍ഗ്ഗ ലൈംഗികത കുറ്റമാണെന്ന് കരുതുന്നില്ലെങ്കിലും അത് സ്വാഭാവികമല്ലാത്തതിനാല്‍ പിന്തുണയ്ക്കാന്‍ കഴിയില്ലെന്നാണ് ആര്‍എസ്എസ്. നിലപാട്. ഇന്ത്യന്‍ സമൂഹം പരമ്പരാഗതമായി സ്വവര്‍ഗ്ഗ വിവാഹത്തെ അംഗീകരിച്ചിട്ടില്ലെന്നും ആര്‍എസ്എസിന്റെ അഖിലേന്ത്യാ പ്രചാരക് തലവന്‍ അരുണ്‍കുമാര്‍ പറയുന്നു. സ്വവര്‍ഗ്ഗപ്രണയം കുറ്റകരമാകുന്ന 157 വര്‍ഷം പഴക്കമുള്ള നിയമം ഇന്നലത്തെ വിധിയോടെയാണ് സുപ്രീംകോടതി തിരുത്തിയത്. എന്നാല്‍ സ്വവര്‍ഗ്ഗ ലൈംഗികത കുറ്റകൃത്യമല്ലെന്ന സുപ്രീംകോടതി വിലയിരുത്തല്‍ അംഗീകരിക്കുന്നുണ്ടെങ്കിലും ഇത്തരം ബന്ധങ്ങളെ പിന്തുണയ്ക്കാന്‍ കഴിയില്ലെന്ന് ആര്‍എസ്എസ് പറയുന്നു.

ബിജെപിയുടെ മാര്‍ഗ്ഗനിര്‍ദേശകര്‍ എന്ന വിശേഷിപ്പിക്കാവുന്ന ആര്‍എസ്എസ് ഉള്‍പ്പെടുന്ന സംഘപരിവാറില്‍ പെടുന്ന സംഘടനകള്‍ എല്ലായ്‌പ്പോഴും സ്വവര്‍ഗ്ഗ പ്രണയത്തെ എതിര്‍ക്കുന്നുണ്ട്. സ്വവര്‍ഗ്ഗ പ്രണയത്തെ സ്വാഭാവികമായി കരുതാനാകില്ലാത്തതിനാല്‍ അത്തരം കാര്യങ്ങളെ അംഗീകരിക്കാനാകില്ലെന്നും ഇന്ത്യന്‍ സമൂഹം പരമ്പരാഗതമായി ഇത്തരം ബന്ധങ്ങളോട് വിമുഖത കാട്ടുന്നവരാണെന്നും അരുണ്‍കുമാര്‍ പറയുന്നു.

മനുഷ്യന്‍ അനുഭവങ്ങളില്‍ നിന്നും പഠിക്കണമെന്നും ഇത്തരം വിഷയങ്ങള്‍ സാമൂഹ്യമായും മാനസീകമായും ചര്‍ച്ച ചെയ്യേണ്ട കാര്യമാണെന്നുമാണ് അരുണ്‍കുമാര്‍ പറയുന്നത്. ഒരാളുടെ ലൈംഗിക താല്‍പ്പര്യം കുറ്റകൃത്യമല്ലെന്ന് പറഞ്ഞ് 2016 ല്‍ ആര്‍എസ്എസിന്റെ മുതിര്‍ന്ന ദത്താത്രേയ ഹോസ്ബാലേ സംഘടനയില്‍ പലരുടെയും കണ്ണു തള്ളിച്ചിരുന്നു. സ്വവര്‍ഗ്ഗപ്രണയം കുറ്റകൃത്യമല്ല. അതിനെ സദാചാര വിരുദ്ധ പ്രവര്‍ത്തിയായി നമ്മുടെ സമൂഹം പരിഗണിക്കുന്നതായും എന്നാല്‍ അതിന് ശിക്ഷ നല്‍കേണ്ട കാര്യമില്ലെന്നും മാനസീകമായി പ്രശ്‌നമായി കരുതിയാല്‍ മതിയെന്നും ട്വീറ്റ് ചെയ്തു.

Ads by Google
Friday 07 Sep 2018 07.32 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW