Wednesday, November 21, 2018 Last Updated 37 Min 15 Sec ago English Edition
Todays E paper
Ads by Google
Friday 07 Sep 2018 07.23 AM

ഇന്ധനവില വീണ്ടും കൂടി, പെട്രോള്‍ വില റെക്കോഡില്‍ ; കൊച്ചിയില്‍ 81.55 രൂപ, ഗ്രാമങ്ങളില്‍ 83.50 വരെ എത്തി

uploads/news/2018/09/246601/petrol.jpg

കൊച്ചി/തിരുവനന്തപുരം: ജനജീവിതം ദുസഹമാക്കി ഇന്ധനവില വീണ്ടുമുയര്‍ന്നു. ഇന്നലെ പെട്രോളിന് 20 െപെസയും ഡീസലിന് 23 െപെസയും കൂടി. പെട്രോള്‍ വില സര്‍വകാല റെക്കോഡിലേക്കാണു കുതിച്ചത്. മേയ് 29 നു രേഖപ്പെടുത്തിയ 81.41 രൂപയെന്ന റെക്കോഡ് വില ഇന്നലെ മറികടന്നു.

കൊച്ചിയില്‍ 81.55 രൂപയാണു ഒരു ലിറ്റര്‍ പെട്രോളിന്റെ വില. പുതിയ നിരക്ക് പ്രകാരം തിരുവനന്തപുരത്ത് പെട്രോളിന് 82.81 രൂപയും ഡീസലിന് 76.63 രൂപയുമാണ് വില. കോഴിക്കോട് പെട്രോളിന് 81.72 രൂപയും ഡീസലിന് 75.04 രൂപയും. നഗരങ്ങളില്‍ എണ്ണക്കമ്പനിയുടെ വിതരണകേന്ദ്രങ്ങള്‍ക്ക് അടുത്തുള്ള പമ്പുകളിലാണ് ഈ വിലയ്ക്ക് ഇന്ധനം ലഭ്യമാകുന്നത്. വിദൂരഗ്രാമങ്ങളില്‍ വില കൂടും.

കൊച്ചിയില്‍ നഗരങ്ങളില്‍നിന്ന് ഏറെ അകലെയുള്ള ചില ഗ്രാമങ്ങളില്‍ പെട്രോള്‍ വില 83.50 രൂപവരെ എത്തിയിട്ടുണ്ട്. നഗരങ്ങള്‍ക്കുള്ളില്‍ ഡീസല്‍ ശരാശരി വില 75.50 രൂപയായി. പ്രീമിയം പെട്രോളിനും വില കൂടുതലാണ്. ഇന്നലെ 40 െപെസയാണു വര്‍ധിച്ചത്. ഈമാസം ഇതുവരെ പെട്രോളിന് ഒരു രൂപയും ഡീസലിനു 1.43 രൂപയും വര്‍ധിച്ചു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW