Sunday, November 11, 2018 Last Updated 1 Min 11 Sec ago English Edition
Todays E paper
Ads by Google
Friday 07 Sep 2018 07.14 AM

ഇന്ത്യ-യു.എസ്‌. പ്രതിരോധക്കരാര്‍ ഒപ്പിട്ടു ; ശത്രുനീക്കം നിരീക്ഷിക്കാന്‍ ഇനി അമേരിക്കന്‍ സഹായം

uploads/news/2018/09/246600/india--us.jpg

ന്യൂഡല്‍ഹി: സൈന്യത്തിനു നിര്‍ണായക പ്രതിരോധ സാങ്കേതികവിദ്യകള്‍ കൈമാറാനുള്ള, ദീര്‍ഘകാലമായി ചര്‍ച്ചയിലുള്ള പ്രതിരോധക്കരാര്‍ ഇന്ത്യ-യു.എസ്‌. ചര്‍ച്ചയില്‍ ഒപ്പിട്ടു. അതിര്‍ത്തികടന്നുള്ള തീവ്രവാദം, ഇന്ത്യയുടെ എന്‍.എസ്‌.ജി. പ്രവേശനം, എച്ച്‌1ബി വിസ തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചയായി. വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്‌, പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍, യു.എസ്‌. വിദേശകാര്യസെക്രട്ടറി മൈക്ക്‌ പോംപിയോ, പ്രതിരോധ സെക്രട്ടറി ജെയിംസ്‌ മെറ്റിസ്‌ എന്നിവരാണു ടു പ്ലസ്‌ ടു എന്നുവിശേഷിപ്പിച്ച ചര്‍ച്ചയില്‍ പങ്കെടുത്തത്‌.

കരാര്‍ ഒപ്പിട്ടതോടെ ഇന്ത്യക്ക്‌ യു.എസില്‍നിന്ന്‌ നിര്‍ണായക പ്രതിരോധ സാങ്കേതിക വിദ്യകളും ആയുധങ്ങളും ലഭിക്കും. റഷ്യയില്‍നിന്ന്‌ ആയുധങ്ങള്‍ വാങ്ങുന്ന രാജ്യങ്ങള്‍ക്കെതിരേ യു.എസ്‌. ഏര്‍പ്പെടുത്തിയ ഉപരോധത്തില്‍നിന്ന്‌ ഇന്ത്യക്ക്‌ ഇളവും ലഭിക്കും. റഷ്യയില്‍നിന്ന്‌ അത്യാധുനിക മിസൈല്‍ വേധ സംവിധാനങ്ങള്‍ വാങ്ങാനുള്ള ഇന്ത്യയുടെ നടപടികള്‍ സുഗമമാകും. പ്രാരംഭചര്‍ച്ചയുടെ അജന്‍ഡയില്‍ സംതൃപ്‌തി പ്രകടിപ്പിച്ചാണ്‌ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്‌ സംയുക്‌ത വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തത്‌. കമ്യൂണിക്കേഷന്‍സ്‌, കോംപാറ്റബിലിറ്റി, സെക്യൂരിറ്റി എഗ്രിമെന്റ്‌(കോംകാസ) എന്നുവിശേഷിപ്പിച്ച ദ്വിരാഷ്‌ട്ര കരാര്‍ നാഴികകല്ല്‌ എന്നാണ്‌ മൈക്ക്‌ പോംപിയോ വിശേഷിപ്പിച്ചത്‌.

കരാര്‍ ഇന്ത്യയുടെ പ്രതിരോധശേഷിയും തയാറാടെപ്പുകളും ശാക്‌തീകരിക്കുമെന്ന്‌ നിര്‍മല സീതാരാമന്‍ പറഞ്ഞു. അതീവ സുരക്ഷയുള്ള യു.എസ്‌. ആശയവിനിമയ ഉപകരണങ്ങള്‍ ഇന്ത്യയിലേക്കെത്താനും കരാര്‍ വഴിയൊരുക്കും. യു.എസുമായി കൂടുതല്‍ അടുക്കുന്നതു റഷ്യയും ഇറാനുമായുള്ള ബന്ധങ്ങളില്‍ വിള്ളലുണ്ടാക്കുമെന്നാണു പ്രധാന വിമര്‍ശനം. കരാര്‍ ഒപ്പിട്ടതിനു പിന്നാലെ ഇരുരാജ്യങ്ങളും അടുത്ത വര്‍ഷം സംയുക്‌ത സൈനികാഭ്യാസം നടത്താനും തീരുമാനിച്ചു. ബംഗാള്‍ ഉള്‍ക്കടലിന്റെ പരിസരങ്ങളിലായിരിക്കും ഇരു രാജ്യങ്ങളുടെയും കര, വ്യോമ, നാവിക സേനകള്‍ പങ്കെടുക്കുന്ന അഭ്യാസങ്ങള്‍.

Ads by Google
Friday 07 Sep 2018 07.14 AM
Ads by Google
Loading...
TRENDING NOW