Friday, September 07, 2018 Last Updated 30 Min 18 Sec ago English Edition
Todays E paper
Ads by Google
Friday 07 Sep 2018 12.40 AM

വിവാദങ്ങളുടെ വഴിയില്‍ 377-ാം വകുപ്പ്‌

uploads/news/2018/09/246584/4.jpg

സ്വവര്‍ഗ ലൈംഗികബന്ധം കുറ്റകരമായി കാണുന്ന വ്യവസ്‌ഥ റദ്ദാക്കിക്കൊണ്ട്‌ സുപ്രീം കോടതിയുടെ ചരിത്രപരമായ വിധി. ഇന്ത്യന്‍ ശിക്ഷാനിയമം 377-ാം വകുപ്പിലാണ്‌ സ്വവര്‍ഗ ലൈംഗികബന്ധം കുറ്റകരമാക്കിക്കൊണ്ടുള്ള വ്യവസ്‌ഥയുള്ളത്‌.

1862 ലാണ്‌ ഐ.പി.സി. സെക്‌ഷന്‍ 377 നിലവില്‍ വന്നത്‌. മൃഗങ്ങളോടും കുട്ടികളോടുമുള്ള ലൈംഗിക ക്രൂരതകള്‍ക്കൊപ്പം സ്വവര്‍ഗ ലൈംഗികതയെയും പ്രകൃതി വിരുദ്ധമെന്നു വിലയിരുത്തി നിരോധിച്ചു. കുറ്റം ചെയ്യുന്നവര്‍ക്ക്‌ ജീവപര്യന്തം തടവായിരുന്നു ശിക്ഷ.
" ഒരാള്‍ പ്രകൃതി വിരുദ്ധമായി ഏതെങ്കിലും പുരുഷനുമായോ സ്‌ത്രീയുമായോ മൃഗങ്ങളുമായോ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത്‌ ജീവപര്യന്തം തടവോ പത്തുവര്‍ഷം തടവും പിഴയുമോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെ"ന്നു നിയമം നിര്‍വചിക്കുന്നു.

മുതിര്‍ന്ന വ്യക്‌തികള്‍ പരസ്‌പര സമ്മതത്തോടെ സ്വവര്‍ഗബന്ധത്തിലേര്‍പ്പെടുന്നതു കുറ്റകരമല്ലാതാക്കിക്കൊണ്ട്‌ 2009 ല്‍ ഡല്‍ഹി ഹൈക്കോടതി വിധി പുറപ്പെടുവിച്ചു.നിയമത്തിലെ ഈ വ്യവസ്‌ഥ "സ്വവര്‍ഗാനുരാഗികള്‍ക്കു പൂര്‍ണ വ്യക്‌തിത്വത്തിനുള്ള അവകാശം നിഷേധിക്കുന്നു"വെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

സുപ്രീം കോടതി 2013 ഡിസംബറില്‍ ഹൈക്കോടതി വിധി റദ്ദാക്കി. വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത്‌ പാര്‍ലമെന്റാണെന്നും ജസ്‌റ്റിസ്‌ എസ്‌.വി. സിങ്‌വിയുടെ നേതൃത്വത്തിലുള്ള ബെഞ്ച്‌ അഭിപ്രായപ്പെട്ടു.

19-ാം നൂറ്റാണ്ടിലെ വിക്‌ടോറിയന്‍ ധാര്‍മികതയുടെ അടിസ്‌ഥാനത്തില്‍ രൂപംകൊണ്ട നിയമത്തെ പിന്തുണയ്‌ക്കുള്ള സമീപമാണ്‌ രാജ്യത്തെ മാറിമാറി വന്ന സര്‍ക്കാരുകള്‍ സ്വീകരിച്ചിരുന്നത്‌. എന്നാല്‍ ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായതോടെ രാഷ്‌ട്രീയ കക്ഷികളും നിലപാടു മാറ്റി.

377-ാം വകുപ്പിലെ വ്യവസ്‌ഥയുടെ നിയമസാധുത ഉയര്‍പ്പിടിച്ച മുന്‍ സുപ്രീം കോടതി വിധിയെ പിന്തുണച്ച ബി.ജെ.പി. പിന്നീട്‌ സ്വവര്‍ഗ ലൈംഗികത കുറ്റകരമല്ലാതാക്കണമെന്ന നിലപാട്‌ സ്വീകരിച്ചു. കോണ്‍ഗ്രസ്‌, സി.പി.എം., ആം ആദ്‌മി പാര്‍ട്ടി തുടങ്ങിയ പാര്‍ട്ടികളും 377-ാം വകുപ്പ്‌ റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ടു.

കുട്ടികള്‍ക്കെതിരേയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയാന്‍ 377-ാം വകുപ്പ്‌ നിലനിര്‍ത്തണമെന്നു ശിശു സംരക്ഷണാവകാശ പ്രവര്‍ത്തകര്‍ വാദിക്കുന്നു. എന്നാല്‍, പോക്‌സോ (പ്ര?ട്ടക്‌ഷന്‍ ഓഫ്‌ ചില്‍ഡ്രല്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സസ്‌) നിലവില്‍ വന്നതിനാല്‍ 377-ാം വകുപ്പിന്റെ ആവശ്യമില്ലെന്നാണു മറുവാദം.

Ads by Google
Friday 07 Sep 2018 12.40 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW