Monday, February 18, 2019 Last Updated 5 Min 40 Sec ago English Edition
Todays E paper
Ads by Google
Friday 07 Sep 2018 12.36 AM

വൈദ്യുതി നിയന്ത്രണത്തിനു സാധ്യത

uploads/news/2018/09/246580/8.jpg

തിരുവനന്തപുരം: കേന്ദ്രപൂളില്‍നിന്നുള്ള വൈദ്യുതിയുടെ ലഭ്യത കുറഞ്ഞതോടെ സംസ്‌ഥാനത്തു വൈദ്യുതി നിയന്ത്രണത്തിനു സാധ്യത. താല്‍ച്ചറില്‍നിന്ന്‌ 200 മെഗാവാട്ടും കൂടങ്കുളത്തുനിന്ന്‌ 266 മെഗാവാട്ടുമാണു കുറഞ്ഞത്‌. ഇതിനുപുറമേ പ്രളയത്തെത്തുടര്‍ന്നു തകരാറിലായ സംസ്‌ഥാനത്തെ ഏതാനും വൈദ്യുതി നിലയങ്ങളില്‍ ഉല്‍പാദനം പുനഃരാരംഭിച്ചിട്ടുമില്ല. ഇതുമൂലം വൈദ്യുതി ലഭ്യതയില്‍ 700 മെഗാവാട്ടിലധികം കുറവാണ്‌ ഉണ്ടായിരിക്കുന്നത്‌.
കമ്പോളത്തില്‍നിന്നു വാങ്ങി പ്രശ്‌നം പരിഹരിക്കാന്‍ ശ്രമമുണ്ടെങ്കിലും ആവശ്യകതയ്‌ക്ക്‌ അനുസൃതമായി വൈദ്യുതി ലഭിക്കാത്തപക്ഷം സംസ്‌ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ വൈകിട്ട്‌ 6.30 മുതല്‍ 9.30 വരെ ചെറിയ തോതില്‍ വൈദ്യുതി നിയന്ത്രണത്തിനു സാധ്യതയുണ്ടെന്നു വൈദ്യുതി വകുപ്പ്‌ അധികൃതര്‍ അറിയിച്ചു.
ലോവര്‍പെരിയാര്‍, പന്നിയാര്‍, പെരിങ്ങല്‍കുത്ത്‌ തുടങ്ങിയ ജലവൈദ്യുതി നിലയങ്ങളും മറ്റ്‌ നാല്‌ ചെറുകിട നിലയങ്ങളും കൂടാതെ കുത്തുങ്കല്‍, മണിയാര്‍ അടക്കമുള്ള സ്വകാര്യ വൈദ്യുത നിലയങ്ങളാണു വെള്ളപ്പൊക്കത്തില്‍ തകരാറിലായത്‌. അറ്റകുറ്റപ്പണി നടത്തി ഉല്‍പാദനം പുനഃരാരംഭിക്കാന്‍ കെ.എസ്‌.സി.ബി. യുദ്ധകാലാടിസ്‌ഥാനത്തില്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്‌.

Ads by Google
Friday 07 Sep 2018 12.36 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW