Sunday, January 20, 2019 Last Updated 45 Min 38 Sec ago English Edition
Todays E paper
Ads by Google
Friday 07 Sep 2018 12.36 AM

ഉന്നതാധികാര സമിതിക്ക്‌ തീരുമാനിക്കാമെന്ന്‌ സുപ്രീം കോടതി

uploads/news/2018/09/246577/4.jpg

കൊച്ചി:
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പു സംബന്ധിച്ച്‌ ഉന്നതാധികാര സമിതിക്കു തീരുമാനിക്കാമെന്നു സുപ്രീം കോടതി. കേന്ദ്ര ജലക്കമ്മിഷന്‍ ചെയര്‍മാന്‍ അധ്യക്ഷനായ സമിതിയുടെ തീരുമാനം ഇരുസംസ്‌ഥാനവും പാലിക്കണമെന്നും നിര്‍ദേശിച്ചു.
മുല്ലപ്പെരിയാറിലെ ജലനിരപ്പ്‌ 139 അടിയായി സ്‌ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ടു അഡ്വ. റസല്‍ ജോയി സമര്‍പ്പിച്ച ഹര്‍ജിയിലാണു കോടതിയുടെ ഇടക്കാല നിര്‍ദേശം. കേസ്‌ എട്ടാഴ്‌ച കഴിഞ്ഞ്‌ വീണ്ടും പരിഗണിക്കും.
അതുവരെ മേല്‍നോട്ട സമിതിക്കു ജലനിരപ്പു വിലയിരുത്തി തീരുമാനമെടുക്കാം.
നീരൊഴുക്കു കൂടിയപ്പോള്‍ ജലനിരപ്പ്‌ 139 അടിയില്‍ നിലനിര്‍ത്താന്‍ സമിതി നിര്‍ദേശിച്ചിരുന്നു.
ഇതു തമിഴ്‌നാട്‌ അംഗീകരിക്കാത്തതിനെത്തുടര്‍ന്നാണ്‌ ഹര്‍ജി നല്‍കിയത്‌. ഭരണഘടനാ ബെഞ്ച്‌ ഇക്കാര്യത്തില്‍ നേരത്തേ തീരുമാനമെടുത്തിട്ടുള്ളതിനാല്‍ സ്വകാര്യ ഹര്‍ജിയില്‍ അതു ചോദ്യം ചെയ്യാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.
അണക്കെട്ടിന്റെ സുരക്ഷയും കാലപ്പഴക്കവും സംബന്ധിച്ചു രാജ്യാന്തര വിദഗ്‌ധ സമിതിയെക്കൊണ്ട്‌ അന്വേഷിപ്പിക്കണമെന്നു ഹര്‍ജിക്കാരനുവേണ്ടി ഹാജരായ അഡ്വ. മനോജ്‌ വി. ജോര്‍ജ്‌ ആവശ്യപ്പെട്ടു.

Ads by Google
Friday 07 Sep 2018 12.36 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW