Wednesday, September 26, 2018 Last Updated 34 Min 7 Sec ago English Edition
Todays E paper
Ads by Google
Friday 07 Sep 2018 12.36 AM

കുട്ടനാടന്‍ പ്രളയക്കാഴ്‌ചകളില്‍ അമ്പരന്ന്‌ തായ്‌ ഗുഹയിലെ രക്ഷാപ്രവര്‍ത്തകര്‍

uploads/news/2018/09/246575/2.jpg

ആലപ്പുഴ: മഹാപ്രളയം കുട്ടനാട്ടിലുണ്ടാക്കിയ നാശനഷ്‌ടങ്ങളില്‍ അമ്പരന്ന്‌ തായ്‌ലന്‍ഡ്‌ ഗുഹയിലെ രക്ഷാപ്രവര്‍ത്തകര്‍. തായ്‌ലന്‍ഡ്‌ ഗുഹയിലെ വെള്ളംവറ്റിച്ച്‌ കുട്ടികളെ രക്ഷിച്ച അമേരിക്കക്കാരന്‍ റോബര്‍ട്ട്‌ സ്‌പിന്നറും ഇംഗ്ലണ്ടുകാരന്‍ ആദം ഡെയ്‌കിലിയുമാണ്‌ കുട്ടനാട്ടിലെ വെള്ളംവറ്റിക്കാന്‍ നേതൃത്വം നല്‍കുന്നത്‌.
ജലസംബന്ധമായ ദൗത്യങ്ങള്‍ക്കു പേരുകേട്ട സൈലം വാട്ടര്‍ സൊലൂഷന്‍സ്‌ കമ്പനിയിലെ സാങ്കേതികവിഭാഗം ഉദ്യോഗസ്‌ഥരായ ഇവരുടെ സേവനം സൗജന്യമായിരുന്നു. കുട്ടനാട്ടിലെ കൈനകരിയിലായിരുന്നു ഇവരുടെ ദൗത്യം.
ഒരാഴ്‌ച മുമ്പാണ്‌ ഇവര്‍ ആലപ്പുഴയിലെത്തിയത്‌. പമ്പുകള്‍ സ്‌ഥാപിക്കേണ്ട സ്‌ഥലം നിശ്‌ചയിക്കലും അനുബന്ധ പ്രവര്‍ത്തനങ്ങളും കഴിഞ്ഞ്‌ ചൊവ്വാഴ്‌ച ആദം ഇംഗ്ലണ്ടിലേക്കും റോബര്‍ട്ട്‌ ഇന്നലെ ഫിലാഡെല്‍ഫിയിലേക്കും മടങ്ങി.
തായ്‌ലന്‍ഡിലേത്‌ ജീവിതത്തിലെ ആദ്യ അനുഭവമായിരുന്നെന്നും എന്നാല്‍ അതിനേക്കാള്‍ അമ്പരിപ്പിക്കുന്ന കാഴ്‌ചയാണ്‌ കുട്ടനാട്ടില്‍ കാണാനായതെന്നും ഇവര്‍ പറയുന്നു.
ദുബായില്‍നിന്ന്‌ വിമാനമാര്‍ഗം വിമാനത്താവളത്തിലെത്തിച്ച 12 കൂറ്റന്‍ പമ്പുകള്‍ അവിടെനിന്നു ബാര്‍ജിലാണ്‌ ആലപ്പുഴയിലെത്തിച്ചത്‌. മിനിറ്റില്‍ ലക്ഷം ലിറ്റര്‍ വെള്ളം പമ്പ്‌ ചെയ്യാന്‍ ശേഷിയുളളതാണു മോട്ടര്‍. 50 ലക്ഷം രൂപയായിരുന്നു വിമാനക്കൂലി.

Ads by Google
Friday 07 Sep 2018 12.36 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW