Sunday, September 23, 2018 Last Updated 5 Min 39 Sec ago English Edition
Todays E paper
Ads by Google
Friday 07 Sep 2018 12.36 AM

ബന്ദിപ്പുര്‍: യാത്രാ നിയന്ത്രണത്തില്‍ താല്‍ക്കാലിക ഇളവുവേണമെന്നു കേരളം

കൊച്ചി: വയനാട്‌-ബംഗളുരു ദേശീയപാതയിലെ ബന്ദിപ്പുര്‍ വഴിയുള്ള രാത്രിയാത്രാ നിരോധനത്തില്‍ താല്‍ക്കാലിക ഇളവുവേണമെന്ന്‌ ആവശ്യപ്പെട്ടു കേരളം സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി.
പ്രളയക്കെടുതിയില്‍ വന്‍നാശം നേരിട്ട വടക്കന്‍ ജില്ലകളിലേക്കു നിത്യോപയോഗ സാധനങ്ങളും നിര്‍മാണസാമഗ്രികളും ഉള്‍പ്പെടെയുള്ള ആവശ്യവസ്‌തുക്കള്‍ കൊണ്ടുവരുന്നതിനാണു ഇളവു ചോദിക്കുന്നത്‌. ഇക്കാര്യം ആവശ്യപ്പെട്ട്‌ നേരത്തെ സ്വകാര്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നെങ്കിലും ആവശ്യം സര്‍ക്കാരിന്റെ ഭാഗത്തുനിന്ന്‌ ഉന്നയിക്കപ്പെട്ടാല്‍ പരിഗണിക്കാമെന്നു ചീഫ്‌ ജസ്‌റ്റിസ്‌ ദീപക്‌ മിശ്ര അധ്യക്ഷനായ ബെഞ്ച്‌ വ്യക്‌തമാക്കിയിരുന്നു.
തുടര്‍ന്നാണു സര്‍ക്കാര്‍ കേസില്‍ കക്ഷിചേര്‍ന്നത്‌. കേസ്‌ പരിഗണിക്കുന്നത്‌ അടുത്തയാഴ്‌ചത്തേക്കു മാറ്റി.

Ads by Google
Friday 07 Sep 2018 12.36 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW