Monday, July 22, 2019 Last Updated 0 Min 11 Sec ago English Edition
Todays E paper
Ads by Google
Friday 07 Sep 2018 12.36 AM

റബറിന്റെ ഇലകൊഴിച്ചിലിന്‌ യൂറിയ പ്രയോഗിക്കാമെന്ന്‌ റബര്‍ ബോര്‍ഡ്‌

കോട്ടയം: തുടര്‍ച്ചയായ മഴയെത്തുടര്‍ന്ന്‌ ഇലകൊഴിച്ചിലുണ്ടായ റബര്‍ മരങ്ങളില്‍ ഇലകള്‍ കിളിര്‍ക്കുന്നതു വേഗത്തിലാക്കാന്‍ യൂറിയ ഉപയോഗിക്കാമെന്നു റബര്‍ ബോര്‍ഡ്‌.
കനത്ത മഴയെത്തുടര്‍ന്ന്‌ ഇലകൊഴിച്ചില്‍ രൂക്ഷമായതിനെത്തുടര്‍ന്ന്‌ പലയിടങ്ങളിലും ഇലകള്‍ 60 ശതമാനത്തോളം കൊഴിഞ്ഞിരുന്നു. ഇലകിളിര്‍ക്കല്‍ വേഗത്തിലാക്കാന്‍ ഹെക്‌ടര്‍ ഒന്നിന്‌ 20 കിലോഗ്രാം എന്ന കണക്കില്‍ യൂറിയ ചേര്‍ത്തുകൊടുക്കുന്നത്‌ പ്രയോജനം ചെയ്യും. രണ്ടു മരങ്ങളുടെ ഇടയില്‍ യൂറിയ വിതറുകയാണു വേണ്ടത്‌. സാധാരണ വളപ്രയോഗശിപാര്‍ശയ്‌ക്ക്‌ പുറമെയാണിത്‌. യൂറിയ ഇട്ട്‌ രണ്ടാഴ്‌ചയ്‌ക്കുശേഷം സാധാരണ വളപ്രയോഗത്തിന്റെ രണ്ടാമത്തെ ഗഡുവും ഇട്ടുകൊടുക്കാം.
ടാപ്പുചെയ്യുന്ന തോട്ടങ്ങളില്‍ ഹെക്‌ടറൊന്നിന്‌ 30 കി.ഗ്രാം യൂറിയ, 50 കി.ഗ്രാം രാജ്‌ഫോസ്‌, 25 കി.ഗ്രാം മ്യൂറിയേറ്റ്‌ ഓഫ്‌ പൊട്ടാഷ്‌ എന്നിവ ചേര്‍ത്താണ്‌ രണ്ടാമത്തെ ഗഡു വളം ചെയ്യേണ്ടത്‌.

Ads by Google
Friday 07 Sep 2018 12.36 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW