Thursday, January 17, 2019 Last Updated 4 Min 45 Sec ago English Edition
Todays E paper
Ads by Google
Friday 07 Sep 2018 12.36 AM

റെയില്‍വേ സ്‌റ്റേഷനില്‍ കെട്ടിക്കിടക്കുന്ന അരി: സബ്‌ജഡ്‌ജി പരിശോധിച്ചു

ചെങ്ങന്നൂര്‍: ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി എത്തിച്ച അരി റെയില്‍വേ സ്‌റ്റേഷനില്‍ കെട്ടിക്കിടക്കുകയും എലി തിന്നുകയും ചെയ്‌ത സംഭവത്തില്‍ സബ്‌ ജഡ്‌ജി ഇടപെട്ടു.
മംഗളം വാര്‍ത്തയെത്തുടര്‍ന്ന്‌ ആലപ്പുഴ സബ്‌ ജഡ്‌ജിയും ജില്ലാ നിയമ സേവന അതോറിറ്റി സെക്രട്ടറിയുമായ വി.ഉദയകുമാര്‍ ഇന്നലെ സ്‌റ്റേഷനിലെത്തി അരി പരിശോധിച്ചു.
അര്‍ഹര്‍ക്ക്‌ ഇവ എത്തിച്ചുകൊടുക്കാന്‍ തഹസില്‍ദാര്‍ക്ക്‌ അദ്ദേഹം നിര്‍ദേശം നല്‍കി. രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ സൂക്ഷിച്ചിരുന്ന അരിയും വസ്‌ത്രങ്ങളുമാണ്‌ എലി കരണ്ടത്‌.
സെക്കന്തരാബാദില്‍നിന്നു പത്തനംതിട്ട ജില്ലാ കലക്‌ടറുടെ പേരില്‍ അയച്ച ടണ്‍ കണക്കിന്‌ പച്ചരി ഏറ്റെടുക്കാന്‍ ആളില്ലാതെ പ്ലാറ്റ്‌ഫോമില്‍ ഒരാഴ്‌ചയായി കിടക്കുകയായിരുന്നു. പോര്‍ട്ടര്‍മാരെ ഉപയോഗിച്ച്‌ സ്‌റ്റേഷന്‍ സൂപ്രണ്ട്‌ ഇവ എസ്‌കലേറ്ററിന്റെ അടിയിലേക്ക്‌ മാറ്റി. താലൂക്ക്‌ ഓഫീസില്‍ അദ്ദേഹം അറിയിച്ചിട്ടും ആരും ഏറ്റെടുത്തില്ല. എന്നാല്‍, തങ്ങള്‍ അറിഞ്ഞില്ലെന്നാണ്‌ റവന്യു വിഭാഗത്തിന്റെ നിലപാട്‌. അനാഥമായിക്കിടന്ന അരി എലിയും പാറ്റയും കിളികളും ഭക്ഷണമാക്കിയിരുന്നു.

Ads by Google
Friday 07 Sep 2018 12.36 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW