Friday, September 14, 2018 Last Updated 21 Min 40 Sec ago English Edition
Todays E paper
Ads by Google
ജേക്കബ് തോമസ്‌
Friday 07 Sep 2018 12.36 AM

തുടര്‍ച്ചയായ ബാങ്ക്‌ അവധി; ഇരുട്ടടിയായത്‌ കാര്‍ഷിക വായ്‌പക്കാര്‍ക്ക്‌

uploads/news/2018/09/246567/bankholyday.jpg

തിരുവല്ല: അവധിയും പ്രളയവും മൂലം ബാങ്കുകള്‍ അടഞ്ഞുകിടന്നതോടെ ഇരുട്ടടിയായത്‌ കാര്‍ഷിക വായ്‌പയെടുത്തവര്‍ക്ക്‌. പല മേഖലകളിലും തുടര്‍ച്ചയായ ദിവസങ്ങളില്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കാതിരുന്നതിനാല്‍ പലിശ തിരിച്ചടവു മുടങ്ങിയ വായ്‌പക്കാര്‍ക്ക്‌ അനുഭവിക്കേണ്ടിവന്നത്‌ അധികഭാരം.

സ്വാതന്ത്ര്യദിനത്തലേന്ന്‌ അടച്ച പല ബാങ്കുകളും പിന്നീടു പ്രവര്‍ത്തിച്ചത്‌ അടുത്ത തിങ്കളാഴ്‌ച മാത്രമായിരുന്നു. വെള്ളപ്പൊക്കം രൂക്ഷമായ സാഹചര്യത്തില്‍ ജീവനക്കാരെത്താതിരുന്നതു മൂലമായിരുന്നു ഓഗസ്‌റ്റ്‌ 15 നു ശേഷം പലയിടത്തും അപ്രഖ്യാപിത അവധി.

നാലു ശതമാനം പലിശയില്‍ കാര്‍ഷികവായ്‌പ നല്‍കുന്നതു സ്വര്‍ണത്തിന്റെ ഈടിന്മേലാണ്‌. ബാങ്ക്‌ നിഷ്‌കര്‍ഷിക്കുന്ന രീതിയില്‍ വസ്‌തുവും വേണം. കൃത്യമായി പലിശ അടച്ചാല്‍ മാത്രമേ ഇതു പുതുക്കി വയ്‌ക്കാന്‍ കഴിയൂ. എങ്കില്‍ മാത്രമേ പലിശ സബ്‌സിഡി കര്‍ഷകര്‍ക്ക്‌ തിരികെക്കിട്ടൂ.

നിശ്‌ചിത തീയതിയില്‍ പുതുക്കാതിരുന്നാല്‍ ഇരട്ടിയോ അതിലധികമോ ആണു പലിശയിനത്തില്‍ ഈടാക്കുന്നത്‌. പ്രളയകാലത്ത്‌ നിരവധി പേര്‍ക്കാണു പലിശ അടയ്‌ക്കാന്‍ കഴിയാതിരുന്നത്‌.

ബാങ്കുകള്‍ തുറക്കാതിരുന്നതിനുപുറമേ വായ്‌പക്കാരില്‍ പലര്‍ക്കും ബാങ്കുകളില്‍ എത്താനും സാധിക്കാതിരുന്നതാണു വിനയായത്‌. വെള്ളമിറങ്ങിയശേഷം പലിശ അടയ്‌ക്കാനെത്തിയവരില്‍നിന്ന്‌ ഇരട്ടിത്തുക ഈടാക്കിയെന്നാണ്‌ ആക്ഷേപം. ഈതുക തിരിച്ച്‌ നല്‍കണമെന്നാണ്‌ കര്‍ഷകരുടെ ആവശ്യം.

Ads by Google
ജേക്കബ് തോമസ്‌
Friday 07 Sep 2018 12.36 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW