Wednesday, July 17, 2019 Last Updated 6 Min 46 Sec ago English Edition
Todays E paper
Ads by Google
Friday 07 Sep 2018 12.36 AM

അഭിമന്യു വധം: നാലു പ്രതികള്‍ക്ക്‌ ജാമ്യം

കൊച്ചി: അഭിമന്യു വധക്കേസില്‍ നാലു പ്രതികള്‍ക്ക്‌ ജാമ്യം അനുവദിച്ചു. കേസിലെ 19-ാം പ്രതി ജിഫ്രി,
24-ാം പ്രതി നജീബ്‌, 25-ാം പ്രതി ഷാനവാസ്‌, 26ാം പ്രതി മുഹമ്മദ്‌ രിഫ എന്നിവര്‍ക്കാണ്‌ എറണാകുളം അഡീ.സെഷന്‍സ്‌ ജഡ്‌ജി ബിജു മേനോന്‍ ജാമ്യം അനുവദിച്ചത്‌. ഒരു ലക്ഷം രൂപയ്‌ക്ക്‌ തുല്യമായ രണ്ടാള്‍ ജാമ്യവും അന്വേഷണ ഉദ്യോഗസ്‌ഥന്‍ മുമ്പാകെ ഹാജരാവണം എന്നീ വ്യവസ്‌ഥകളിലാണ്‌ ജാമ്യം അനുവദിച്ചത്‌.
പ്രതികള്‍ക്കുവേണ്ടി ജോണ്‍ എഫ്‌. റാല്‍ഫ്‌, ഹാരിസ്‌ അലി എന്നിവര്‍ ഹാജരായി.

Ads by Google
Friday 07 Sep 2018 12.36 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW