Monday, November 19, 2018 Last Updated 1 Min 15 Sec ago English Edition
Todays E paper
Ads by Google
Friday 07 Sep 2018 12.36 AM

പ്രളയം: സര്‍ക്കാരിനെ വിമര്‍ശിച്ച്‌ മാവോയിസ്‌റ്റ് നോട്ടീസ്‌

മാനന്തവാടി: പ്രളയ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഭരണകൂടത്തെ വിമര്‍ശിച്ച്‌ ജനവാസ കേന്ദ്രങ്ങളില്‍ മാവോയിസ്‌റ്റുകളുടെ നോട്ടീസ്‌ വിതരണം. തവിഞ്ഞാല്‍ പഞ്ചായത്തിലെ തലപ്പുഴ ചുങ്കത്തെ കാപ്പിക്കളത്താണ്‌ ബുധനാഴ്‌ച രാത്രി എട്ടു മണിയോടെ മാവോയിസ്‌റ്റുകളെത്തി മുദ്രാവാക്യം വിളിച്ച്‌ വീടുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്‌തത്‌. മൂന്നു പുരുഷന്‍മാരും ഒരു സ്‌ത്രീയും ഉള്‍പ്പെട്ട സംഘം അരിയും മറ്റു സാധനങ്ങളും ആവശ്യപ്പെട്ടതായി പ്രദേശവാസികള്‍ പറഞ്ഞു. സി.പി.ഐ. മാവോയിസ്‌റ്റ്‌ കബനി ഏരിയാ കമ്മിറ്റിയുടെ പേരില്‍ എഴുതിത്തയാറാക്കിയ നോട്ടീസാണ്‌ സംഘം വീടുകളില്‍ നല്‍കിയത്‌. സമീപത്തെ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തിന്റെ ഭിത്തിയിലും ഒരു വീടിന്റെ മതിലിലും നോട്ടീസ്‌ പതിക്കുകയും ചെയ്‌തു. പ്രളയത്തെക്കുറിച്ചു മുന്നറിയിപ്പുകള്‍ ലഭിച്ചിട്ടും ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനോ മുന്‍കരുതല്‍ സ്വീകരിക്കാനോ തയാറാകാത്ത സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്ന മുതലക്കണ്ണീര്‍ കാപട്യമാണെന്ന്‌ നോട്ടീസില്‍ ആരോപിക്കുന്നു. ഡാമുകളിലെ ജലം തുറന്നുവിട്ട്‌ ജനത്തെ മുക്കിക്കൊന്നവര്‍ മാപ്പര്‍ഹിക്കുന്നില്ല. ഭരണകൂട കൊലപാതകമാണ്‌ നടന്നതെന്നും കൊലയാളികള്‍ക്കെതിേര ഒന്നിക്കണമെന്നും നോട്ടീസില്‍ ആഹ്വാനമുണ്ട്‌.

Ads by Google
Friday 07 Sep 2018 12.36 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW