Friday, September 14, 2018 Last Updated 12 Min 6 Sec ago English Edition
Todays E paper
Ads by Google
Friday 07 Sep 2018 12.36 AM

പ്രളയത്തില്‍ തകര്‍ന്ന പൊതുവിദ്യാലയങ്ങള്‍ സമഗ്രശിക്ഷാ അഭിയാന്‍ പുനര്‍നിര്‍മിക്കും

തിരുവനന്തപുരം: പ്രളയത്തില്‍ തകര്‍ന്ന പൊതുവിദ്യാലയങ്ങള്‍ പുനര്‍നിര്‍മിക്കാന്‍ പദ്ധതിയുമായി സമഗ്രശിക്ഷാ അഭിയാന്‍. പൊതുവിദ്യാലയങ്ങളിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്തു നിര്‍മാണത്തിനു പ്രത്യേക ഫണ്ട്‌ അനുവദിക്കാന്‍ വിശദമായ നിര്‍ദേശങ്ങളാണു സമഗ്രശിക്ഷാ അഭിയാന്‍ തയാറാക്കുന്നത്‌. പൊതുവിദ്യാഭ്യാസവകുപ്പിന്റെ നിര്‍ദേശാനുസരണം ഇതു കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയത്തിന്‌ സമര്‍പ്പിക്കും.
പ്രളയത്തെത്തുടര്‍ന്നു കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമുണ്ടായ മാനസികാഘാതം പരിഹരിക്കാനും സമഗ്രശിക്ഷാ അഭിയാന്‍ പിന്തുണ നല്‍കും. സ്‌കൂള്‍ അറ്റകുറ്റപ്പണികള്‍ക്കും പഠനോപകരണങ്ങള്‍ക്കുമായി സ്‌കൂള്‍ ഗ്രാന്റ്‌ എസ്‌.എസ്‌.എ. പദ്ധതിയുടെ വിതരണം വേഗം പൂര്‍ത്തിയാക്കും. പ്രളയത്തില്‍ നഷ്‌ടപ്പെട്ട ലൈബ്രറി പുസ്‌തകങ്ങള്‍ വാങ്ങാനും ഗണിതലാബ്‌ ഉള്‍പ്പെടെയുള്ളവ ഒരുക്കാനും ധനസഹായം നല്‍കും. സമഗ്രയുടെ ഭാഗമായ ജീവനക്കാര്‍ തങ്ങളുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക്‌ സംഭാവന ചെയ്യും.
കോട്ടയത്തു നടന്ന ദ്വിദിന ശില്‍പശാലയിലാണു പ്രളയ ദുരന്തത്തെ അതിജീവിക്കാനും നവ കേരള നിര്‍മിതിക്കുമായി ഏറ്റെടുക്കേണ്ട പ്രവര്‍ത്തനങ്ങള്‍ക്കു രൂപം നല്‍കിയത്‌. സമഗ്രശിക്ഷ അഭിയാന്റെ സംസ്‌ഥാന - ജില്ലാ പ്രോഗ്രാം ഓഫീസര്‍മാര്‍, ജില്ലാ പ്രോജക്‌ട്‌ ഓഫീസര്‍മാര്‍ എന്നിവരാണ്‌ ശില്‍പശാലയില്‍ പങ്കെടുത്തത്‌. സമഗ്രശിക്ഷാ അഭിയാന്റെ 2018-19 വര്‍ഷത്തെ പദ്ധതിയുടെ നടത്തിപ്പ്‌ സംബന്ധിച്ച്‌ പ്രവര്‍ത്തന രൂപരേഖയ്‌ക്കും ശില്‍പശാല അംഗീകാരം നല്‍കി. അക്കാദമിക പ്രവര്‍ത്തനങ്ങളുടെ ഡിജിറ്റല്‍ സാധ്യതകള്‍ എസ്‌.ഐ.ഇ.ടി. ഡയറക്‌ടര്‍ ബി.അബുരാജ്‌ പങ്കുവെച്ചു. സമഗ്രശിക്ഷാ അഭിയാന്‍ സ്‌േറ്ററ്റ്‌ പ്രോജക്‌ട്‌ ഡയറക്‌ടര്‍ ഡോ.എ.പി. കുട്ടികൃഷ്‌ണന്‍ ചര്‍ച്ചകളും നിര്‍ദ്ദേശങ്ങളും ക്രോഡീകരിച്ചു. അഡീഷണല്‍ ഡയറക്‌ടര്‍ അനിലാ ജോര്‍ജ്‌ സന്നിഹിതയായിരുന്നു. പ്ലാനിങ്‌ കണ്‍സള്‍ട്ടന്റ്‌ ഡോ. ടി.പി. കലാധരന്‍, പെഡഗോഗി ഇംഗ്ലീഷ്‌ കണ്‍സള്‍ട്ടന്റ്‌ ഡോ.പി.കെ. ജയരാജ്‌ തുടങ്ങിയവര്‍ ശില്‍പശാലയ്‌ക്കു മേല്‍നോട്ടം വഹിച്ചു.

Ads by Google
Friday 07 Sep 2018 12.36 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW