Wednesday, February 20, 2019 Last Updated 12 Min 38 Sec ago English Edition
Todays E paper
Ads by Google
വിജയന്‍ ഏഴോം
Friday 07 Sep 2018 12.36 AM

സ്‌പിരിറ്റ്‌ പിടിച്ചെടുത്തതിന്‌ സര്‍ക്കാര്‍ വാഗ്‌ദാനം പത്തുവര്‍ഷമായിട്ടും എക്‌സൈസ്‌ ജീവനക്കാര്‍ക്കു പാരിതോഷികമായില്ല

uploads/news/2018/09/246563/excise070918.jpg

കോഴിക്കോട്‌: സംസ്‌ഥാനേത്തക്കുള്ള സ്‌പിരിറ്റ്‌ കള്ളക്കടത്ത്‌ പിടികൂടിയ എക്‌സൈസ്‌ ജീവനക്കാര്‍ക്ക്‌ പ്രോത്സാഹനമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പാരിതോഷികത്തുക പത്തുവര്‍ഷം കഴിഞ്ഞിട്ടും നല്‍കിയില്ല. ഇതിനായി അനുവദിച്ച ലക്ഷക്കണക്കിനു രൂപയാണ്‌ സര്‍ക്കാര്‍ ഫണ്ടില്‍ കെട്ടിക്കിടക്കുന്നത്‌. ഇതില്‍ എക്‌സൈസ്‌ വകുപ്പില്‍ അതൃപ്‌തി പുകയുന്നു.

2007 മാര്‍ച്ച്‌ അഞ്ചിനു നികുതിവകുപ്പ്‌ പുറപ്പെടുവിച്ച ഉത്തരവുപ്രകാരം പിടിച്ചെടുത്ത സ്‌പിരിറ്റും വാഹനവും കണ്ടുകെട്ടി ലേലത്തില്‍ വിറ്റു കിട്ടുന്ന തുകയുടെ 25 ശതമാനം ജീവനക്കാര്‍ക്കു പാരിതോഷികമായി നല്‍കേണ്ടതായിരുന്നു.

സ്‌പിരിററ്‌ കണ്ടുകെട്ടി വില്‍പ്പന നടത്തിയതിന്റെ നടപടി ക്രമം, വാഹനത്തിന്‌ മെക്കാനിക്കല്‍ എന്‍ജിനീയര്‍ നിശ്‌ചയിച്ച മാര്‍ക്കറ്റ്‌ വില സര്‍ട്ടിഫിക്കററ്‌, വിറ്റ ഉദ്യോഗസ്‌ഥന്റെ നടപടി ക്രമങ്ങളുടെ പകര്‍പ്പ്‌, വില്‍പ്പന നടത്തി കിട്ടിയ സംഖ്യ ട്രഷറിയില്‍ അടച്ചതിന്റെ ചെലാന്‍, സ്‌പിരിറ്റ്‌ പാന യോഗ്യമായിരുന്നുവെന്ന രാസപരിശോധനാ റിപ്പോര്‍ട്ട്‌ തുടങ്ങിയ രേഖകളായിരുന്നു ഇതിനായുള്ള ശിപാര്‍ശയില്‍ സമര്‍പ്പിക്കേണ്ടത്‌.

ഉത്തരവു പ്രകാരം ഏറ്റവും കുറഞ്ഞത്‌ അസി.എക്‌സൈസ്‌ കമ്മിഷണര്‍- 1500, സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ -1000, ഇന്‍സ്‌പക്‌ടര്‍-അസിസ്‌റ്റന്റ്‌ ഇന്‍സ്‌പെക്‌ടര്‍ -750, പ്രിവന്റീവ്‌ ഓഫീസര്‍- 500, സിവില്‍ എക്‌സൈസ്‌ ഓഫീസറുടെ ഡ്രൈവര്‍ -300 എന്നിങ്ങനെയാണു തുക ലഭിക്കുക. സ്വര്‍ണം പിടികൂടുന്ന സെന്‍ട്രല്‍ എക്‌സൈസ്‌ ആന്‍ഡ്‌ കസ്‌റ്റംസ്‌ വിഭാഗത്തിനു സ്വര്‍ണവിലയുടെ നിശ്‌ചിത ശതമാനം പാരിതോഷികമായി നല്‍കി വരുന്നുണ്ട്‌.

ഇതേ മാതൃകയില്‍ തങ്ങള്‍ക്കും തുക നല്‍കണമെന്ന്‌ ജീവനക്കാരുടെ സംഘടന ആവശ്യപ്പെട്ടിരുന്നു. ഇതംഗീകരിച്ചാണു സര്‍ക്കാര്‍ ഉത്തരവിറക്കിയത്‌. എന്നാല്‍, പത്തു വര്‍ഷമായിട്ടും പിടികൂടിയ കള്ളക്കടത്തു കേസിന്റെ പത്തു ശതമാനത്തിനു പോലും ഇതു വരെയായിട്ടും നല്‍കിയിട്ടില്ല. കേസ്‌ കണ്ടു പിടിച്ച ഉദ്യോഗസ്‌ഥരും കേസ്‌ രജിസ്‌റ്റ ചെയ്‌ത ഓഫീസും വ്യത്യസ്‌തമാകുന്നതാണു തടസമെന്നാണ്‌ ഉന്നതരുടെ വിശദീകരണം.

Ads by Google
വിജയന്‍ ഏഴോം
Friday 07 Sep 2018 12.36 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW