Friday, November 16, 2018 Last Updated 53 Min 6 Sec ago English Edition
Todays E paper
Ads by Google
Friday 07 Sep 2018 12.36 AM

കെ.എസ്‌.ആര്‍.ടി.സി. ജീവനക്കാര്‍ സത്യഗ്രഹം തുടങ്ങി

തിരുവനന്തപുരം: കെ.എസ്‌.ആര്‍.ടി.സിയില്‍ സി.എം.ഡി: ടോമിന്‍ തച്ചങ്കരി നടപ്പാക്കുന്ന തൊഴിലാളി വിരുദ്ധനയങ്ങള്‍ പിന്‍വലിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച്‌ കെ.എസ്‌.ആര്‍.ടി.സി. സംയുക്‌ത ട്രേഡ്‌ യൂണിയന്‍ സമിതി ചീഫ്‌ ഓഫീസിനു മുന്നില്‍ സത്യഗ്രഹം സമരം ആരംഭിച്ചു.
ജീവനക്കാരെ വ്യാപകമായി പിരിച്ചുവിട്ട നടപടി പിന്‍വലിക്കുക, ഡീസല്‍ ക്ഷാമത്തിന്റെ പേരിലുള്ള സര്‍വീസ്‌ റദ്ദാക്കല്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും സമിതി ഉന്നയിക്കുന്നു.
സി.പി.ഐ. നേതാവ്‌ പന്ന്യന്‍ രവീന്ദ്രന്‍ ഉദ്‌ഘാടനം ചെയ്‌തു. സി.കെ. ഹരികൃഷ്‌ണന്‍, ആര്‍. ശശിധരന്‍, ആര്‍.അയ്യപ്പന്‍, എം.ജി രാഹുല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Ads by Google
Friday 07 Sep 2018 12.36 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW