Monday, September 24, 2018 Last Updated 17 Min 54 Sec ago English Edition
Todays E paper
Ads by Google
Friday 07 Sep 2018 12.36 AM

തീയതി നീട്ടിയതു സോഫ്‌റ്റ്‌വേര്‍ "അറിഞ്ഞില്ല" പ്രളയക്കെടുതിയില്‍ ജി.എസ്‌.ടി. റിട്ടേണിനു പിഴപ്രഹരം

കൊച്ചി: പ്രളയക്കെടുതിയെത്തുടര്‍ന്ന്‌ ജി.എസ്‌.ടി. റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനു കേന്ദ്ര ധനമന്ത്രാലയം സാവകാശം നല്‍കിയിട്ടും അപേക്ഷ അപ്‌ലോഡ്‌ ചെയ്യുമ്പോള്‍ വ്യാപാരികള്‍ക്കു പിഴ ചുമത്തുന്നു. ജി.എസ്‌.ടി. സംവിധാനം നിയന്ത്രിക്കുന്ന സ്വകാര്യ കമ്പനിയുടെ സോഫ്‌ട്‌വേര്‍ അപ്‌ഗ്രേഡ്‌ ചെയ്യാത്തതാണു കാരണം.
കേരളത്തിനു പുറമേ പോണ്ടിച്ചേരിയിലെയും കൂര്‍ഗിലെയും കച്ചവടക്കാര്‍ക്കു ജി.എസ്‌.ടി. റിട്ടേണ്‍ സമര്‍പ്പിക്കാന്‍
ഒക്‌ടോബര്‍ 10 വരെ സാവകാശം അനുവദിച്ചിരുന്നു. നേരത്തേ ജി.എസ്‌.ടി. ആര്‍. 3 ബി ഫയല്‍ ചെയേ്േണ്ട അവസാന തീയതി ഓഗസ്‌റ്റ്‌ 24 ആയിരുന്നു. സോഫ്‌ട്‌വേറില്‍ ഫയല്‍ അപ്‌ലോഡ്‌ ചെയ്യുമ്പോള്‍ "ലേറ്റ്‌ ഫീ പെന്‍ഡിങ്‌" എന്നു കാട്ടി 50 രൂപ പിഴയീടാക്കുകയാണ്‌. റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ വൈകുന്ന ഓരോ ദിവസവും 50 രൂപ പിഴ നല്‍കണം. തുക അടയ്‌ക്കാതെ അടുത്ത നടപടികളിലേക്ക്‌ കടക്കാനും കഴിയില്ല. പ്രളയബാധിതമേഖലകളില്‍ കടകളിലെ കമ്പ്യൂട്ടറുകള്‍ അടക്കം നശിച്ചുപോയി. പലതിലെയും ഡേറ്റകളും നഷ്‌ടമായി. സ്‌റ്റോക്കിലെ നഷ്‌ടവും കച്ചവടക്കാര്‍ക്കു തിരിച്ചടിയായി. കോടികളുടെ നഷ്‌ടത്തിനിടെയാണ്‌ ആശ്വാസമായിട്ടാണ്‌ ജി.എസ്‌.ടി. റിട്ടേണ്‍ ഫയലിങ്ങിന്‌ സാവകാശം നല്‍കിയത്‌.
ഒരു സംസ്‌ഥാനത്തിനു മാത്രമായി സോഫ്‌ട്‌വേറില്‍ മാറ്റംവരുത്താന്‍ കഴിയില്ലെന്നും തല്‍ക്കാലം പിഴയടച്ചശേഷം പിന്നീട്‌ ഇവ വകവച്ചു നല്‍കാമെന്നുമാണു വ്യാപാരികള്‍ക്കു ലഭിച്ച ഉപദേശം. എന്നാല്‍, പിഴയായി നല്‍കിയ തുക തിരിച്ചു കിട്ടുക അസാധ്യമാണെന്നും പിന്നീടെപ്പോഴെങ്കിലും റിട്ടേണ്‍ ഫയലിങ്ങിന്‌ വീഴ്‌ച പറ്റിയാല്‍ ഈ തുക വരവുവയ്‌ക്കുമെന്നുമാണു വിവരം.

Ads by Google
Friday 07 Sep 2018 12.36 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW