Tuesday, November 13, 2018 Last Updated 21 Min 57 Sec ago English Edition
Todays E paper
Ads by Google
Friday 07 Sep 2018 12.34 AM

രാജീവ്‌ വധക്കേസ്‌: പേരറിവാളന്റെ ദയാഹര്‍ജി പരിഗണിക്കാന്‍ ഗവര്‍ണറോടു സുപ്രീം കോടതി

uploads/news/2018/09/246554/3.jpg

ന്യൂഡല്‍ഹി: രാജീവ്‌ ഗാന്ധി വധക്കേസിലെ പ്രതി എ.ജി. പേരറിവാളന്‍ സമര്‍പ്പിച്ച ദയാഹര്‍ജി പരിഗണിക്കാന്‍ തമിഴ്‌നാട്‌ ഗവര്‍ണര്‍ക്കു സുപ്രീം കോടതി നിര്‍ദേശം നല്‍കി. രണ്ടു വര്‍ഷമായിട്ടും ദയാഹര്‍ജിയില്‍ തീരുമാനമെടുത്തിട്ടില്ലെന്ന പേരറിവാളന്റെ ഹര്‍ജി പരിഗണിച്ചാണ്‌ ഉത്തരവ്‌. ഏഴു പ്രതികളെയും ജയില്‍മോചിതരാക്കാനുള്ള തമിഴ്‌നാട്‌ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ജസ്‌റ്റിസുമാരായ രഞ്‌ജന്‍ ഗൊഗോയ്‌, നവീന്‍ സിന്‍ഹ, കെ.എം. ജോസഫ്‌ എന്നിവരടങ്ങിയ ബെഞ്ച്‌ തീര്‍പ്പാക്കി.
ഏഴു പ്രതികളെയും ജയില്‍മോചിതരാക്കണമെന്നാണ്‌ ആഗ്രഹമെന്നും സുപ്രീം കോടതിവിധി പഠിച്ച്‌ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും തമിഴ്‌നാട്‌ നിയമമന്ത്രി സി.വി. ഷണ്‍മുഖം പറഞ്ഞു. ഏഴു പ്രതികളെയും മോചിപ്പിക്കണമെന്നു ഡി.എം.കെ. അധ്യക്ഷന്‍ എം.കെ. സ്‌റ്റാലിനും ആവശ്യപ്പെട്ടു.
കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കെടുത്ത പ്രതികള്‍ക്ക്‌ ബോംബ്‌ നിര്‍മിക്കുന്നതിനുള്ള ബാറ്ററി നല്‍കിയെന്നായിരുന്നു പേരറിവാളിനെതിരായ കുറ്റം. ഭരണഘടനയുടെ 161-ാം അനുഛേദത്തിന്റെ അടിസ്‌ഥാനത്തിലുള്ള അധികാരം ഉപയോഗിച്ച്‌ മോചിപ്പിക്കണമെന്നഭ്യര്‍ഥിച്ച്‌ പേരറിവാളന്‍ തമിഴ്‌നാട്‌ ഗവര്‍ണര്‍ക്ക്‌ ദയാഹര്‍ജി നല്‍കിയിരുന്നു. ബോംബുണ്ടാക്കിയ പ്രധാന പ്രതികളെ ഇപ്പോഴും പിടികൂടിയിട്ടില്ലെന്നും താന്‍ 24 വര്‍ഷമായി തടവിലാണെന്നും പേരറിവാളന്‍ ചൂണ്ടിക്കാട്ടുന്നു. പേരറിവാളനെക്കൂടാതെ ശാന്തന്‍, മുരുകന്‍, നളിനി, ജയകുമാര്‍, റോബര്‍ട്ട്‌ പയസ്‌, രവിചന്ദ്രന്‍ എന്നിവരാണു ജയിലില്‍ കഴിയുന്നത്‌. എല്ലാവരുടെയും വധശിക്ഷ റദ്ദായതോടെ, രണ്ടു പതിറ്റാണ്ടിലേറെയായി ജയിലില്‍ കഴിയുന്ന ഏഴു പേരെയും മോചിപ്പിക്കാന്‍ തമിഴ്‌നാട്‌ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
വിദേശ തീവ്രവാദ സംഘടന കൃത്യമായി ആസൂത്രണം ചെയ്‌തു നടപ്പാക്കിയതാണു രാജീവ്‌ ഗാന്ധി വധമെന്നും പ്രതികളെ വിട്ടയയ്‌ക്കുന്നത്‌ അപകടകരമായ കീഴ്‌വഴക്കവും രാജ്യാന്തര തലത്തില്‍ അനന്തരഫലങ്ങളും സൃഷ്‌ടിക്കുമെന്നും എതിര്‍പ്പുന്നയിച്ചു കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

Ads by Google
Friday 07 Sep 2018 12.34 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW