Saturday, September 08, 2018 Last Updated 13 Min 28 Sec ago English Edition
Todays E paper
Ads by Google
Friday 07 Sep 2018 12.34 AM

തെലങ്കാന നിയമസഭ പിരിച്ചുവിട്ടു

ഹൈദരാബാദ്‌: അഭ്യൂഹങ്ങള്‍ക്കു വിരാമമിട്ട്‌, തെലങ്കാന നിയമസഭ പിരിച്ചുവിടാന്‍ തെലങ്കാന രാഷ്‌ട്രസമിതി (ടി.ആര്‍.എസ്‌) സര്‍ക്കാര്‍ തീരുമാനിച്ചു. മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു ഗവര്‍ണര്‍ ഇ.എസ്‌.എല്‍. നരസിംഹനെ കണ്ട്‌ ശിപാര്‍ശ കൈമാറി. കാവല്‍ സര്‍ക്കാരായി തുടരാനുള്ള ഗവര്‍ണറുടെ നിര്‍ദേശം മുഖ്യമന്ത്രി സ്വീകരിച്ചു.
അടുത്ത വര്‍ഷം മേയ്‌ വരെ, ഒമ്പതു മാസം കാലാവധി ശേഷിക്കെയാണു തെലങ്കാനയിലെ ആദ്യ തെരഞ്ഞെടുപ്പിലൂടെ അധികാരമേറിയ ടി.ആര്‍.എസ്‌. സര്‍ക്കാര്‍ സ്വയം പടിയിറങ്ങുന്നത്‌. ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നടക്കേണ്ടിയിരുന്ന നിയമസഭാ തെരഞ്ഞെടുപ്പ്‌ നവംബറില്‍ മധ്യപ്രദേശ്‌, രാജസ്‌ഥാന്‍, ഛത്തീസ്‌ഗഡ്‌, മിസോറം തെരഞ്ഞെടുപ്പുകള്‍ക്കൊപ്പം നടത്താനാണു റാവു ലക്ഷ്യമിടുന്നത്‌. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ്‌ കമ്മിഷന്റേതാകും അന്തിമ തീരുമാനം.അടുത്തിടെയായി ടി.ആര്‍.എസ്‌. സര്‍ക്കാര്‍ നിരവധി ജനക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. തന്റെ സര്‍ക്കാരിന്‌ അനുകൂലമെന്നു റാവു വിലയിരുത്തുന്ന സാമൂഹിക അന്തരീക്ഷം ഏറെ വൈകാതെയുള്ള തെരഞ്ഞെടുപ്പില്‍ മുതലാക്കാനാണ്‌ അദ്ദേഹം ലക്ഷ്യമിടുന്നത്‌.

Ads by Google
Friday 07 Sep 2018 12.34 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW