Wednesday, November 14, 2018 Last Updated 14 Min 43 Sec ago English Edition
Todays E paper
Ads by Google
Friday 07 Sep 2018 12.34 AM

നീര്‍ത്തട സംരക്ഷണം വിജ്‌ഞാപനം ഇറക്കിയിട്ടുണ്ടെന്ന്‌ ട്രിബ്യൂണലില്‍ മന്ത്രാലയം

ന്യൂഡല്‍ഹി: തണ്ണീര്‍ത്തടങ്ങള്‍ കണ്ടെത്താനും സംരക്ഷിക്കാനും വിജ്‌ഞാപനം ഇറക്കിയിട്ടുണ്ടെന്നു ദേശീയ ഹരിത ടിബ്യൂണലില്‍ വനം പരിസ്‌ഥിതി മന്ത്രാലയം. തണ്ണീര്‍ത്തടങ്ങളിലെ കൈയേറ്റം ഒഴിവാക്കല്‍, മാലിന്യം തള്ളല്‍ തുടങ്ങിയവ ഒഴിവാക്കാന്‍ ലക്ഷ്യമിട്ടാണു വിജ്‌ഞാപനമെന്നും ട്രിബ്യൂണലില്‍ മന്ത്രാലയം ബോധിപ്പിച്ചു.
കഴിഞ്ഞ സെപ്‌റ്റംബറില്‍ നിലവില്‍വന്ന തണ്ണീര്‍ത്തട സംരക്ഷണ നിയമവുമായി മുന്നോട്ടുനീങ്ങാന്‍ സംസ്‌ഥാനങ്ങളോട്‌ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജസ്‌റ്റിസ്‌ ആര്‍.എസ്‌. റാത്തോറിന്റെ ബെഞ്ചിനെ സര്‍ക്കാര്‍ അറിയിച്ചു. ഏതാനും തണ്ണീര്‍ത്തടങ്ങളെ സംരക്ഷിക്കാന്‍ സുപ്രീംകോടതി ഉത്തരവിറക്കിയ കാര്യവും പരിസ്‌ഥിതി മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇതോടെ പട്ടികയില്‍ കൂടുതല്‍ തണ്ണീര്‍ത്തടങ്ങളെ ഉള്‍പ്പെടുത്തണമെങ്കില്‍ ഹര്‍ജിക്കാരനു സുപ്രീംകോടതിയെ സമീപിക്കാവുന്നതാണെന്ന്‌ ബെഞ്ച്‌ വ്യക്‌തമാക്കി.
2017- ലെ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തെ ചോദ്യംചെയ്‌തു ഹര്‍ജിക്കാരന്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുള്ളതാണ്‌. കേസ്‌ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ ട്രിബ്യൂണലിനു തുടര്‍നടപടികളുമായി മുന്നോട്ടുപോകേണ്ട കാര്യമില്ലെന്നും ബെഞ്ച്‌ വ്യക്‌തമാക്കി.
2010- ലെ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം രാജ്യത്തെ മുഴുവന്‍ തണ്ണീര്‍ത്തടങ്ങളെയും കണ്ടെത്തി സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാരിനു നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട്‌ പരിസ്‌ഥിതി പ്രവര്‍ത്തകരായ ആനന്ദ്‌ ആര്യയും പുഷ്‌പ ജെയ്‌നുമാണ്‌ ട്രിബ്യൂണലിനെ സമീപിച്ചത്‌.
1986-ലെ പരിസ്‌ഥിതി സംരക്ഷണ നിയമത്തെ കേന്ദ്രസര്‍ക്കാര്‍ അട്ടിമറിച്ചെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു. 2010 ലെ നിയമത്തിനു വിധേയമായി കേന്ദ്രസര്‍ക്കാര്‍ തണ്ണീര്‍ത്തടങ്ങളെ വിജ്‌ഞാപനം ചെയ്യുന്നില്ല. തണ്ണീര്‍ത്തട സംരക്ഷണ കാര്യത്തില്‍ സംസ്‌ഥാന സര്‍ക്കാരുകളെ ഏകോപിപ്പിക്കുന്നില്ലെന്നും ഹര്‍ജിക്കാര്‍ ബോധിപ്പിച്ചിരുന്നു.

Ads by Google
Friday 07 Sep 2018 12.34 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW