Tuesday, November 20, 2018 Last Updated 35 Min 23 Sec ago English Edition
Todays E paper
Ads by Google
Friday 07 Sep 2018 12.34 AM

രാഹുല്‍ ഗാന്ധി കോമാളി: ചന്ദ്രശേഖര്‍ റാവു

ഹൈദരാബാദ്‌: രാജ്യം കണ്ട ഏറ്റവും വലിയ കോമാളിയാണു കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെന്നു ടി.ആര്‍.എസ്‌. അധ്യക്ഷന്‍ കെ. ചന്ദ്രശേഖര്‍ റാവു.
ലോക്‌സഭയില്‍ രാഹുല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കെട്ടിപ്പിടിച്ചതും പിന്നീടു കണ്ണുറുക്കിയതും രാജ്യം കണ്ടതാണ്‌. രാഹുല്‍ നമുക്കു മുതല്‍ക്കൂട്ടാണ്‌. രാഹുല്‍ തെലങ്കാനയില്‍ പ്രചാരണത്തിനെത്തുന്നതു ടി.ആര്‍.എസിന്റെ വിജയം കൂടുതല്‍ അനായാസമാക്കുമെന്നും നിയമസഭ പിരിച്ചുവിടാനുള്ള തീരുമാനം മാധ്യമങ്ങളെ അറിയിച്ചതിനൊപ്പം ചന്ദ്രശേഖര്‍ റാവു പറഞ്ഞു.
100 സ്‌ഥാനാര്‍ഥികളെ പ്രഖ്യാപിച്ചും പൊതുസമ്മേളനങ്ങള്‍ സംഘടിപ്പിക്കുമെന്ന്‌ അറിയിച്ചും അദ്ദേഹം പ്രചാരണത്തിനു തുടക്കമിട്ടുകഴിഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം സംസ്‌ഥാന തെരഞ്ഞെടുപ്പു നടന്നാല്‍ കോണ്‍ഗ്രസ്‌-ബി.ജെ.പി. ഏറ്റുമുട്ടലില്‍ പ്രസക്‌തി നഷ്‌ടപ്പെടുമെന്ന കണക്കുകൂട്ടലാണു റാവുവിനെ തെരഞ്ഞെടുപ്പ്‌് നേരത്തേയാക്കാന്‍ പ്രേരിപ്പിക്കുന്നത്‌.
എന്‍.ഡി.എ. വിട്ട തെലുങ്കുദേശം പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുമെന്നാണു കരുതുന്നത്‌. നിയമസഭ പിരിച്ചുവിടാനുള്ള നീക്കം മണത്തറിഞ്ഞ ബി.ജെ.പി. അധ്യക്ഷന്‍ അമിത്‌ ഷാ തെരഞ്ഞെടുപ്പിനൊരുങ്ങാന്‍ സംസ്‌ഥാന നേതാക്കള്‍ക്കു നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു.
കേന്ദ്രത്തില്‍ കോണ്‍ഗ്രസും ബി.ജെ.പിയുമില്ലാത്ത സര്‍ക്കാരിനു വേണ്ടി വാദിക്കുന്ന കെ. ചന്ദ്രശേഖര്‍ റാവു പക്ഷേ, രാജ്യസഭാ ഉപാധ്യക്ഷ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയ്‌ക്കൊപ്പമാണു നിന്നത്‌. തനിച്ചു മത്സരിക്കുമെന്നാണു പ്രഖ്യാപനമെങ്കിലും വേണ്ടിവന്നാല്‍ ബി.ജെ.പിയുമായി കൈകോര്‍ക്കാനുള്ള സാധ്യത തള്ളാനാകില്ല.

Ads by Google
Friday 07 Sep 2018 12.34 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW