Saturday, September 08, 2018 Last Updated 0 Min 45 Sec ago English Edition
Todays E paper
Ads by Google
Friday 07 Sep 2018 12.34 AM

സര്‍ക്കാരിനെ വിമര്‍ശിച്ച്‌ ജസ്‌റ്റിസ്‌ നരിമാന്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ എല്ലാ വകുപ്പുകള്‍ക്കും ഭരണഘടനാ സാധുതയുണ്ടാകുമെന്നു കരുതാനാകില്ലെന്നു സുപ്രീം കോടതി ജഡ്‌ജി ആര്‍.എഫ്‌. നരിമാന്‍. സ്വര്‍വഗാനുരാഗം കുറ്റകരമാക്കുന്ന 377-ാം വകുപ്പുമായി ബന്ധപ്പെട്ട സുപ്രധാന വിധിയിലാണ്‌ അദ്ദേഹത്തിന്റെ നിരീക്ഷണം.
ഭരണഘടനാ നിര്‍മാണത്തിനു മുമ്പുള്ള പല വകുപ്പുകളും ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്നതു ചര്‍ച്ചകള്‍ക്കു വഴിവച്ചിരുന്നു. ഭരണഘടനാ നിര്‍മാണത്തിനു മുമ്പുള്ള നിയമങ്ങള്‍ വിദേശ നിയമ നിര്‍മാണ സഭയോ വ്യക്‌തികളോ തയാറാക്കിയതാണ്‌. ഇതിനു ഭരണഘടനയുടെ പിന്‍ബലമുണ്ടാകില്ല- നരിമാന്‍ തുടര്‍ന്നു.
ചീഫ്‌ ജസ്‌റ്റിസ്‌ ദീപക്‌ മിശ്രയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ ബെഞ്ച്‌ ഏകപക്ഷീയമായാണു 377-ാം വകുപ്പിനെതിരേ വിധിച്ചത്‌. സ്വവര്‍ഗാനുരാഗം സംബന്ധിച്ച വിഷയം കോടതിയുടെ പ്രായോഗിക ബുദ്ധിക്കു വിട്ട കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനെയും നരിമാന്‍ വിമര്‍ശിച്ചു. 377-ാം വകുപ്പ്‌ വിഷയത്തില്‍ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്‌ മൂലം ഹര്‍ജിക്കാരെ എതിര്‍ക്കുന്നാതിയിരുന്നില്ല. ഇതാണു ജസ്‌റ്റിസ്‌ നരിമാന്‍ ചൂണ്ടിക്കാട്ടിയത്‌. ജസ്‌റ്റിസ്‌ ഡി.വൈ. ചന്ദ്രചൂഡും സര്‍ക്കാരിന്റെ എങ്ങും തൊടാത്ത നിലപാട്‌ വിധി ന്യായത്തില്‍ ചൂണ്ടിക്കാട്ടി.

Ads by Google
Friday 07 Sep 2018 12.34 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW