Wednesday, January 16, 2019 Last Updated 55 Min 10 Sec ago English Edition
Todays E paper
Ads by Google
Friday 07 Sep 2018 12.34 AM

യുദ്ധക്കപ്പലുകള്‍ കണ്ടെത്താന്‍ സെന്‍ട്രിക്‌സ്‌ യു.എസ്‌ കരാര്‍ ആണവവിതരണ ഗ്രൂപ്പില്‍ ഇന്ത്യയുടെ അംഗത്വം വേഗത്തിലാക്കും

ന്യൂഡല്‍ഹി: യു.എസുമായുണ്ടാക്കിയ കരാര്‍ ചൈന ഉള്‍പ്പെടെയുള്ള ശത്രു രാജ്യങ്ങളുടെ യുദ്ധക്കപ്പലുകളും മുങ്ങിക്കപ്പലുകളും കണ്ടെത്താന്‍ ഇന്ത്യയെ സഹായിക്കും. അമേരിക്കയുടെ അതീവരഹസ്യമായ സാങ്കേതിക സംവിധാനമാണ്‌ ഇന്ത്യയെ ഇതിനു പിന്തുണയ്‌ക്കുക. ഇന്ത്യ റഷ്യയില്‍നിന്ന്‌ ആയുധങ്ങള്‍ വാങ്ങുന്നതിനോ ഇറാനില്‍നിന്ന്‌ ഇന്ധനം ഇറക്കുമതി ചെയ്യുന്നതിലോ വ്യക്‌തത വരുത്താനായില്ലെന്ന പോരായ്‌മ നിലനില്‍ക്കുന്നുമുണ്ട്‌.
സഖ്യരാജ്യങ്ങള്‍ക്കു മാത്രം നല്‍കുന്ന കമ്പയ്‌ന്‍ഡ്‌ എന്റര്‍പ്രൈസ്‌ റീജിയണല്‍ ഇന്‍ഫര്‍മേഷന്‍ എക്‌സ്‌ചേഞ്ച്‌ സിസ്‌റ്റം അഥവാ സെന്‍ട്രിക്‌സിന്റെ സഹായമാണ്‌ ഇന്ത്യയ്‌ക്കു പ്രയോജനപ്പെടുത്താനാവുക. തന്ത്രപ്രധാനമായ കോംകാസ കരാറിന്റെ ഭാഗമായാണു സെന്‍ട്രിക്‌സിന്റെസഹായം ഇന്ത്യക്കു ലഭിക്കുക. അമേരിക്കന്‍ സൈനിക സഖ്യങ്ങളുമായുള്ള തന്ത്രപ്രധാന ആശയവിനിമയ സംവിധാനമാണു സെന്‍ട്രിക്‌സ്‌. ഇതോടെ ചൈനയുടെയോ മറ്റ്‌ രാജ്യങ്ങളുടെയോ മുങ്ങിക്കപ്പലിന്റേയോ യുദ്ധക്കപ്പലിന്റേയോസാന്നിധ്യം അമേരിക്കന്‍ യുദ്ധക്കപ്പലോ വിമാനമോ കണ്ടെത്തിയാല്‍ ഇന്ത്യന്‍ യുദ്ധക്കപ്പലുകള്‍ക്കും യുദ്ധവിമാനങ്ങള്‍ക്കും വിവരം ഉടനടി ലഭ്യമാവും. ചൈനീസ്‌ നാവികസേനാ വാഹനങ്ങളുടെ സാന്നിധ്യവും വേഗതയും മാത്രമല്ല ആ വാഹനങ്ങളുടെ വീഡിയോ ദൃശ്യവും ഇന്ത്യക്കു ലഭിക്കും. ശക്‌തമായ എന്‍ക്രിപ്‌ഷനോടുകൂടിയാണ്‌ സെന്‍ട്രിക്‌സ്‌ വഴിയുള്ള ആശയവിനിമയം. വിവരങ്ങള്‍ ഇന്ത്യന്‍ നാവികസേനാ വാഹനങ്ങളില്‍ സ്‌ഥാപിച്ചിട്ടുള്ള റിസീവറുകളിലേക്കാണ്‌ എത്തുക. അമേരിക്കന്‍ നിരീക്ഷണ ഡ്രോണുകള്‍ പ്രയോജനപ്പെടുത്താനും ഇന്ത്യക്കാകും. ഇന്ത്യന്‍ സൈന്യത്തിന്റെ ചലനങ്ങള്‍ കൃത്യമായി നിരീക്ഷിക്കാന്‍ അമേരിക്കയ്‌ക്ക്‌ അവസരമൊരുക്കുമെന്നുമുള്ള ആശങ്കയും ഇതോടൊപ്പമുണ്ട്‌. കരാര്‍ അനുസരിച്ചു സാങ്കേതിക സംവിധാനങ്ങളിലെല്ലാം ഒരോ വര്‍ഷവും അമേരിക്ക പരിശോധന നടത്തും. ഡ്രോണുകളുടെ തത്സമയ ചലനം നിരീക്ഷിക്കാന്‍ തങ്ങള്‍ക്കു സാധിക്കില്ലെന്ന അമേരിക്കയുടെ വിശദീകരണമുണ്ട്‌. ഏറെനാളായി ഇന്ത്യ ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്ന ആണവ വിതരണ (എന്‍.എസ്‌.ജി.) രാജ്യങ്ങളുടെ പട്ടികയിലേക്ക്‌ ഇന്ത്യയുടെ പ്രവേശനം വേഗത്തിലാക്കാനുള്ള നടപടികള്‍ യു.എസ്‌. ഉറപ്പു നല്‍കിയതായി കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞു.

Ads by Google
Friday 07 Sep 2018 12.34 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW