Tuesday, November 13, 2018 Last Updated 49 Min 39 Sec ago English Edition
Todays E paper
Ads by Google
Friday 07 Sep 2018 12.34 AM

എസ്‌.സി/എസ്‌.ടി. ഭേദഗതി ബില്ലിനെതിരേയുള്ള ബന്ദില്‍ വ്യാപക ആക്രമണം

ഭോപ്പാല്‍: എസ്‌.സി/എസ്‌.ടി. ഭേദഗതി ബില്ലിനെതിരേ നടത്തിയ ഭാരത്‌ ബന്ദില്‍ വ്യാപക ആക്രമണം. ബിഹാറില്‍ റോഡ്‌, റെയില്‍ ഗതാഗതം സ്‌തംഭിച്ചു. മധ്യപ്രദേശില്‍ പെട്രോള്‍ പമ്പുകള്‍ ഉള്‍പ്പെടെയുള്ളവ ബന്ദ്‌ അനുകൂലികള്‍ അടപ്പിച്ചു. ഉത്തര്‍പ്രദേശിലെ പലയിടങ്ങളിലും ട്രെയിനുകള്‍ തടഞ്ഞു.
രാജസ്‌ഥാന്‍, ഝാര്‍ഖണ്ഡ്‌, മഹാരാഷ്‌ട്ര സംസ്‌ഥാനങ്ങളിലും വ്യാപക പ്രതിഷേധമുണ്ടായിരുന്നു. മധ്യപ്രദേശിലെ 35 ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശമുണ്ടായിരുന്നു. ഏപ്രില്‍ രണ്ടിനു ദളിത്‌ സംഘടനകള്‍ നടത്തിയ ബന്ദില്‍ കൂടുതല്‍ ആക്രമണം നടന്ന സ്‌ഥലങ്ങളിലാണു ജാഗ്രതാ നിര്‍ദേശം. പല ജില്ലകളിലും ഇന്റര്‍നെറ്റ്‌ സംവിധാനം ബ്ലോക്ക്‌ ചെയ്‌തു.

Ads by Google
Friday 07 Sep 2018 12.34 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW