Sunday, November 18, 2018 Last Updated 6 Min 26 Sec ago English Edition
Todays E paper
Ads by Google
Friday 07 Sep 2018 12.34 AM

ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ മോഡിയുടെ ബന്ധുവിന്റെ വീട്ടില്‍ റെയ്‌ഡ്

പട്‌ന: ബിഹാര്‍ ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോഡിയുടെ അടുത്ത ബന്ധുവായ രേഖ മോഡിയുടെ വസതിയില്‍ ആദായനികുതി വകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ റെയ്‌ഡ്‌ നടത്തി.
ശ്രീജന്‍ മഹിളാ വികാസ്‌ സഹയോഗ്‌ സമിതി ലിമിറ്റഡ്‌ എന്ന സംഘടനയുടെ കോടികളുടെ അഴിമതി നടന്നെന്ന കേസിന്റെ ഭാഗമായാണു റെയ്‌ഡ്‌ നടത്തിയത്‌. പട്‌ന, പൂര്‍ണിയ, ഭഗല്‍പുര്‍ എന്നിവിടങ്ങളിലായി നിരവധി ബിസിനസ്‌ സ്‌ഥാപനങ്ങളിലും ഇതോടൊപ്പം റെയ്‌ഡ്‌ നടന്നു.
സ്‌ത്രീകള്‍ക്കു സ്വയംതൊഴില്‍ പരിശീലനം നല്‍കുന്ന ശ്രീജന്റെ വിവിധ അക്കൗണ്ടുകളിലേക്കു ഭഗല്‍പുര്‍ ജില്ലാ ഭരണകൂടത്തില്‍ നിന്നു കോടികളാണ്‌ ഒഴുകിയത്‌. ഇതില്‍നിന്നു 14 കോടി രൂപ ചെലവിട്ടു വജ്രാഭരണങ്ങള്‍ വാങ്ങി രാഷ്‌ട്രീയ നേതാക്കളുടെയും ഉന്നതോദ്യോഗസ്‌ഥരുടെയും ബന്ധുക്കള്‍ക്കു നല്‍കിയെന്നും അതിലൊരു പങ്ക്‌ രേഖയ്‌ക്കു ലഭിച്ചെന്നും പോലീസ്‌ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

Ads by Google
Friday 07 Sep 2018 12.34 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW