Friday, September 07, 2018 Last Updated 8 Min 29 Sec ago English Edition
Todays E paper
Ads by Google
Friday 07 Sep 2018 12.34 AM

നാലു മെഡി. കോളജിലെ 550 സീറ്റ്‌: ഇന്ന്‌ അന്തിമവാദം

ന്യൂഡല്‍ഹി: തൊടുപുഴ അല്‍ അസ്‌ഹര്‍, വയനാട്‌ ഡി.എം, പാലക്കാട്‌ പി.കെ. ദാസ്‌, തിരുവനന്തപുരം എസ്‌.ആര്‍. മെഡിക്കല്‍ കോളജുകളിലെ 550 എം.ബി.ബി.എസ്‌. സീറ്റിലെ പ്രവേശനകാര്യത്തില്‍ സുപ്രീം കോടതി ഇന്ന്‌ അന്തിമവാദം കേള്‍ക്കും.
ഈ സീറ്റുകളില്‍ പ്രവേശനത്തിന്‌ അനുമതി നല്‍കിയ ഹൈക്കോടതിവിധി സുപ്രീം കോടതി ബുധനാഴ്‌ച സ്‌റ്റേ ചെയ്‌തിരുന്നു. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ്‌ ഇന്ത്യ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇന്നു തീരുമാനമുണ്ടാകുമെന്ന്‌ ഇന്നലെ ഹര്‍ജി പരിഗണിച്ച ജസ്‌റ്റിസ്‌ അരുണ്‍ മിശ്ര വ്യക്‌തമാക്കി.
ഈ കോളജുകളില്‍ മോപ്പ്‌ അപ്പ്‌ കൗണ്‍സിലിങ്ങിലൂടെ (സ്‌പോട്ട്‌ അലോട്ട്‌മെന്റ്‌) നടത്തിയ പ്രവേശനം അനിശ്‌ചിതത്വത്തിലാണ്‌. ഹൈക്കോടതിവിധി ശരിയാണെന്നു ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ വിദ്യാര്‍ഥികള്‍ക്കു പുറത്തുപോകേണ്ടിവരുമെന്നു സുപ്രീം കോടതി അഭിപ്രായപ്പെട്ടിട്ടുണ്ട്‌.

Ads by Google
Friday 07 Sep 2018 12.34 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW