Friday, September 21, 2018 Last Updated 6 Min 27 Sec ago English Edition
Todays E paper
Ads by Google
Friday 07 Sep 2018 12.32 AM

കൊറിയന്‍ നേതാക്കളുടെ കൂടിക്കാഴ്‌ച ഈ മാസം വീണ്ടും

uploads/news/2018/09/246542/3.jpg

സോള്‍: കൊറിയന്‍ നേതാക്കള്‍ തമ്മിലുള്ള ഈ മാസം വീണ്ടും ചര്‍ച്ച.
19,20 ദിവസങ്ങളില്‍ ദക്ഷിണ കൊറിയന്‍ തലസ്‌ഥാനമായ സോളില്‍വച്ച്‌ ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ്‌ ഉന്നും ദക്ഷിണ കൊറിയന്‍ ഭരണാധികാരി മൂണ്‍ ജേയ്‌ ഇന്നും കൂടിക്കാണും.
ഉത്തര കൊറിയയുടെ ആണവായുധപദ്ധതികള്‍ ഇല്ലാതാക്കാനുള്ള യു.എസ്‌. ശ്രമത്തെത്തുടര്‍ന്ന്‌ ഈ വര്‍ഷം മൂന്നാംതവണയാണ്‌ കൂടിക്കാഴ്‌ച നടക്കുന്നത്‌. ദക്ഷിണ കൊറിയന്‍ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ്‌ ചുങ്‌ യു ബുധനാഴ്‌ച ഉത്തര കൊറിയയില്‍ നേരിട്ടെത്തിയാണ്‌ കിമ്മിനുള്ള മൂണിന്റെ കത്ത്‌ കൈമാറിയത്‌. ജൂണിലാണ്‌ ചരിത്രമായ കിം -ട്രംപ്‌ കൂടിക്കാഴ്‌ച സിംഗപ്പൂരില്‍ നടന്നത്‌. കൊറിയന്‍ ഉപദ്വീപിനെ അണുവായുധ മുക്‌തമാക്കുന്നതിനെപ്പറ്റി അന്നത്തെ ചര്‍ച്ചയിലാണ്‌ ഉത്തരകൊറിയയും യു.എസും തമ്മില്‍ ധാരണയായത്‌.
എന്നാല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിരുന്നില്ല.
എങ്ങനെയാണ്‌ ആണവനിരായുധീകരണം സാധ്യമാകുക എന്നും വ്യക്‌തമാക്കിയിരുന്നില്ല. ചുങ്ങുമായുള്ള കൂടിക്കാഴ്‌ചയില്‍ ഈ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിനുള്ള പ്രതിജ്‌ഞാബദ്ധത കിം ആവര്‍ത്തിച്ചതായി ഉത്തരകൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു.

Ads by Google
Friday 07 Sep 2018 12.32 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW