Sunday, September 23, 2018 Last Updated 4 Min 56 Sec ago English Edition
Todays E paper
Ads by Google
Friday 07 Sep 2018 12.32 AM

മഹാപ്രളയത്തില്‍ ആശങ്കയുമായി യു.എന്‍.

uploads/news/2018/09/246540/1.jpg

ഐക്യരാഷ്‌ട്ര സംഘടന: ഭൂമിയില്‍ കാലാവസ്‌ഥാ വ്യതിയാനം നമ്മള്‍ പ്രതീക്ഷിക്കുന്നതിനെക്കാള്‍ വേഗത്തിലാണെന്ന്‌ ഐക്യരാഷ്‌ട്ര സംഘടന സെക്രട്ടറി ജനറല്‍ അന്റോണിയോ ഗട്ടറേസ്‌. കേരളത്തിലെ മഹാപ്രളയത്തിന്റെയുംകാലിഫോര്‍ണിയിലെ ഉഗ്രമായ കാട്ടുതീയുടെയും പശ്‌ചാത്തലത്തിലാണ്‌ അദ്ദേഹത്തിന്റെ പ്രസ്‌താവന.
കഴിഞ്ഞവര്‍ഷം കാലാവസ്‌ഥാ വ്യതിയാനം മൂലമുണ്ടായ ദുരന്തങ്ങളുടെ നഷ്‌ടം 3200 കോടി രൂപയാണ്‌. കാലാവസ്‌ഥാ വ്യതിയാനം നമ്മള്‍ പ്രതീക്ഷിക്കുന്നതിനെക്കാള്‍ വേഗത്തിലാണ്‌. ഇതിന്റെ പരിണിതഫലം വിനാശമാണ്‌. വെള്ളപ്പൊക്കം, വരള്‍ച്ച, കാട്ടുതീ, വേലിയേറ്റം എന്നിവയുടെയെല്ലാം വിനാശ തീവ്രത ഉയരുകയാണെന്നു 2018-ലെ കാലാവസ്‌ഥ സാമ്പത്തിക റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചുകൊണ്ട്‌ ഗ്യുട്ടേഴ്‌സ്‌ പറഞ്ഞു.
ഈ വര്‍ഷം ഇന്ത്യയിലെ കേരളത്തിലുണ്ടായ മഹാപ്രളയവും കാലിഫോര്‍ണിയയിലും കാനഡയിലുമുണ്ടായ വന്‍ കാട്ടുതീയും ആര്‍ട്ടിക്‌ മേഖലയിലെ ഉയരുന്ന താപനിലയും സൂചിപിക്കുന്നത്‌ ഉത്തരധ്രുവത്തിലെ കാലാവസ്‌ഥാ വ്യതിയാനത്തെയാണ്‌. കഴിഞ്ഞ 19 വര്‍ഷങ്ങള്‍ എടുത്താല്‍ 18 വര്‍ഷവും ഏറ്റവും ചൂടുകൂടിയ വര്‍ഷങ്ങളായിരുന്നു. മേഖലയിലെ ഹരിതഗൃഹ വാതകകങ്ങുടെ തോത്‌ ഉയരുകയാണ്‌ അദ്ദേഹം തുടര്‍ന്നു. 100 വര്‍ഷത്തില്‍ അനുഭവപ്പെട്ട അതിഭീകരമായ വെള്ളപ്പൊക്കമാണു ദക്ഷിണേന്ത്യന്‍ സംസ്‌ഥാനമായ കേരളത്തില്‍ അനുഭവപ്പെട്ടത്‌. എതാണ്ട്‌ 80 അണക്കെട്ടുകള്‍ കവിഞ്ഞൊഴുകുകയും370 ജീവനുകള്‍ നഷ്‌ടമാകുകയും ചെയ്‌തു. 12 ലക്ഷം ജനങ്ങളെ പ്രളയം ബാധിക്കുകയും ഇവര്‍ 3,314 ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയേണ്ടിവരുകയും ചെയ്‌തതായി സംസ്‌ഥാന മുഖ്യമന്ത്രി പിണറായി വിജന്‍ പറഞ്ഞതായി ഗട്ടറേസ്‌ പറഞ്ഞു.

Ads by Google
Friday 07 Sep 2018 12.32 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW