Tuesday, December 11, 2018 Last Updated 2 Min 40 Sec ago English Edition
Todays E paper
Ads by Google
Friday 07 Sep 2018 12.32 AM

സൗദി അറേബ്യയിലെ വിദേശ തൊഴിലാളികള്‍ നാടുകളിലേക്ക്‌ അയയ്‌ക്കുന്ന പണത്തിനു നികുതി: നിര്‍ദേശം പിന്‍വലിച്ചിട്ടില്ലെന്ന്‌ ശൂറ കൗണ്‍സില്‍

uploads/news/2018/09/246539/saudi.jpg

റിയാദ്‌: സൗദി അറേബ്യയിലെ വിദേശ തൊഴിലാളികള്‍ നാടുകളിലേക്ക്‌ അയയ്‌ക്കുന്ന പണത്തിനു നികുതി ഏര്‍പ്പെടുത്തില്ലെന്ന്‌ ധനമന്ത്രാലയം വ്യക്‌തമാക്കിയെങ്കിലും ഇക്കാര്യം ശൂറ കൗണ്‍സില്‍ പരിഗണിക്കുന്ന വിഷയങ്ങളില്‍നിന്നു മാറ്റിയിട്ടില്ലെന്നു ധനകാര്യസമിതി അംഗം ഡോ. മുഹമ്മദ്‌ ആലു അബ്ബാസ്‌ പറഞ്ഞു. ശൂറാ കൗണ്‍സില്‍ മുന്‍ അംഗം ഹുസാം അല്‍ അന്‍ഖരിയാണു നികുതി ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശം ശൂറ കൗണ്‍സിലില്‍ അവതരിപ്പിച്ചത്‌.

ധന മന്ത്രാലയത്തിന്റെ നിഷേധം ശൂറാ കൗണ്‍സിലിനു വിഷയമല്ലെന്നും അംഗത്തിന്റെ നിര്‍ദേശം ശൂറാ കൗണ്‍സില്‍ സെക്രട്ടറിയേറ്റ്‌ ഇതുവരെ പിന്‍വലിച്ചിട്ടില്ലെന്നും ഡോ. മുഹമ്മദ്‌ ആലു അബ്ബാസ്‌ വ്യക്‌തമാക്കി. വിഷയം കൗണ്‍സില്‍ ചര്‍ച്ച ചെയ്യുമെന്ന്‌ അദ്ദേഹം പറഞ്ഞു.
സൗദി അറേബ്യയില്‍ തന്നെ പണം ചെലവഴിക്കുന്നതിന്‌ വിദേശ തൊഴിലാളികളെ പ്രേരിപ്പിക്കുക, നിയമവിധേയമല്ലാത്ത ധനസമ്പാദനത്തിന്‌ തടയിടുക തുടങ്ങിയ ലക്ഷ്യങ്ങള്‍ നിര്‍ദേശത്തിന്‌ പിന്നിലുണ്ടെന്നും ഡോ. ആലു അബ്ബാസ്‌ പറഞ്ഞു.

ചെറിയാന്‍ കിടങ്ങന്നൂര്‍

Ads by Google
Friday 07 Sep 2018 12.32 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW